സമ്പന്നരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനം അദീബ് അഹ്മദിന്

Posted on: March 28, 2017 10:30 pm | Last updated: March 28, 2017 at 10:09 pm

അബുദാബി: ദുബൈ ആസ്ഥാനമായുള്ള ബിസിനസ് മാസിക പ്രകാരം ജി സി സി യിലെ പുതിയ സമ്പന്നരുടെ പട്ടികയില്‍ സൗത്ത് ഏഷ്യയില്‍ ഒന്‍പതാം സ്ഥാനം ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അദീപ് അഹ്മദിന്.

ഇന്ത്യക്കാരായ 50 സമ്പന്നരുടെ പട്ടികയിലാണ് അദീബ് അഹ്മദ് പ്രമുഖ സ്ഥാനം കരസ്ഥമാക്കിയത്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം എ യൂസുഫലി, ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ള, വി പി എസ് ഹെല്‍ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംഷീര്‍ വയലില്‍, ജെംസ് എജ്യുക്കേഷന്‍ സ്ഥാപക ചെയര്‍മാന്‍ സണ്ണി വര്‍ക്കി, ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു പ്രമുഖ മലയാളികള്‍.