പൊതുമാപ്പ്; ഹുറൂബായ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഇന്ത്യന്‍ എംബസി പുറത്ത് വിട്ടു

>>അകെ 8837 പാസ്സ്‌പോര്‍ട്ടുകള്‍
Posted on: March 27, 2017 7:59 pm | Last updated: March 27, 2017 at 7:13 pm

ദമ്മാം :സഊദിയില്‍ മാര്‍ച്ച് 29 നു പ്രാബല്യത്തില്‍ വരുന്ന പൊതുമാപ്പുമായി ബന്ധപ്പെട്ട് സഊദിയിലെ ഇന്ത്യന്‍ എംബസി ഹുറൂബാക്കിയ പാസ്‌പോര്‍ട്ടുകളുടെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 8837 പാസ്സ്‌പോര്‍ട്ടുകളാണ് എംബസി പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ ഉള്ളത്.

പാസ്‌പോര്‍ട്ട് ഉടമകള്‍ ഇന്ത്യന്‍ എംബസിയിലെ കോണ്‍സുലര്‍ വിഭാഗവുമായി ബന്ധപ്പെട്ട് ഉടമകള്‍ക്ക് കൈപ്പറ്റേണ്ടതും കാലാവധിയുള്ള പാസ്സ്‌പോര്‍ട്ടുകള്‍ യാത്രാരേഖയായി ഉപയോഗിക്കാവുന്നതാണെന്നും കാലാവധി അവസാനിച്ച പാസ്സ്‌പോര്‍ട്ടുകള്‍ക്ക് പകരം യാത്രാ രേഖയായി പുതിയ ഔട്ട് പാസ്സും നല്‍കും.