ഗതാഗത വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു; പുതിയ മന്ത്രി ഉടൻ ഇല്ല

Posted on: March 26, 2017 9:29 pm | Last updated: March 27, 2017 at 1:21 pm

തിരുവനന്തപുരം: അശ്ലീല സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് രാജിവെച്ച എകെ ശശീന്ദ്രന് പകരം പുതിയ മന്ത്രി ഉടന്‍ ഉണ്ടാകില്ല. തത്കാലം ഈ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കൈകാര്യം ചെയ്യും. എന്‍സിപിയുടെ ശേഷിക്കുന്ന എക അംഗം തോമസ് ചാണ്ടിക്ക് മന്ത്രി പദവി നല്‍കുന്നതില്‍ സിപിഎമ്മിന് താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ വകുപ്പ് എറ്റെടുക്കാന്‍ തീരുമാനിച്ചത്.

അതിനിടെ, എകെ ശശീന്ദ്രന്റെ രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി.