അസാറാം ബാപ്പു പീഡനക്കേസ്: സാക്ഷികള്‍ക്ക് പൂര്‍ണ സുരക്ഷ നല്‍കണമെന്ന് സുപ്രീം കോടതി

Posted on: March 25, 2017 10:45 am | Last updated: March 25, 2017 at 10:03 am

ന്യൂഡല്‍ഹി: അസറാം ബാപ്പു പീഡനക്കേസിലെ സാക്ഷിക്കള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് യു പി, ഹരിയാന സര്‍ക്കാറുകളോട് സുപ്രീം കോടതി ഉത്തരവിട്ടു. കേസ് പരിഗണിച്ച ജസ്റ്റിസ് അര്‍ജാന്‍ കുമാര്‍ സിക്കിരി അധ്യക്ഷനായ ബഞ്ചാണ് കേസില്‍ ദൃക്‌സാക്ഷികള്‍ക്ക് പൂര്‍ണ സുരക്ഷ നല്‍കണമെന്ന് സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ കേസില്‍ പത്ത് സാക്ഷികളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് നേരെ ആക്രമണമുണ്ടാകുകയും ചെയ്തിരുന്നു. ഈ സഹചര്യം ചൂണ്ടിക്കാണിച്ചാണ് പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ സുരക്ഷ ആവശ്യപ്പെട്ടത്. 2013 ആഗസ്റ്റ് മൂന്നിനാണ് പ്രമുഖ സന്യാസി അസാറാം ബാപ്പുവിനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത്. പ്രയാപൂര്‍ത്തിയാകാത്ത പെണ്‍കൂട്ടികള്‍ ജോദ്പൂരിലെ ആശ്രമത്തില്‍ വെച്ച് ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.