അട്ടപ്പാടി പ്രത്യേക പദ്ധതി: കുടുംബശ്രീ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on: March 25, 2017 10:40 am | Last updated: March 25, 2017 at 9:42 am

തിരുവനന്തപുരം; കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍ മുഖേന അട്ടപ്പാടിയില്‍ നടപ്പാക്കുന്ന അട്ടപ്പാടി പ്രത്യേക പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷകള്‍ പി.ബി നമ്പര്‍ 436, തൈക്കാട് പി.ഓ, തിരുവനന്തപുരം 695 014 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി അടുത്ത മാസം 15. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്‌സൈറ്റ് www.kudumbashree.org സന്ദര്‍ശിക്കുക.