സി പി എം ഭരണത്തില്‍ ആര്‍ എസ് എസ് അഴിഞ്ഞാടുന്നു; എസ് ഡി പി ഐ

Posted on: March 24, 2017 9:55 pm | Last updated: March 24, 2017 at 9:55 pm

കാസര്‍കോട്: സാമുദായിക കലാപം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സംഘ് പരിവാര്‍ ആസൂത്രണം ചെയ്ത കൊലപാതകമാണ് ചൂരി പള്ളിയില്‍ നടന്നതെന്ന് ബോധ്യപ്പെട്ടതായി എസ് ഡി പി ഐ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
ഒരു കാരണവുമില്ലാതെ പള്ളിയില്‍ കയറി ഉസ്താദിനെ കൊലപ്പെടുത്താന്‍ ഇവര്‍ക്ക് പ്രേരകമായത് സംഘ് പരിവാറിന്റെ ഉന്നത നേതൃത്വത്തിന്റെ ഒത്താശയാണ്. ഇതിലുള്ള മുഴുവന്‍ ഗുഢാലോചന പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇടത് ഭരണത്തില്‍ ആര്‍ എസ് എസ് അഴിഞ്ഞാടുകയാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ പറ്റില്ലെന്നും കമ്മിറ്റി പറഞ്ഞു

യു എ പി എ പോലുള്ള കരിനിയമത്തിന് എസ് ഡി പി ഐ എതിരാണ്. പക്ഷെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയും, പുരോഗമനവാദികള്‍ക്കെതിരെയും കേരളത്തില്‍ വ്യാപകമായി പ്രയോഗിച്ചിട്ടുണ്ട് അത്‌കൊണ്ട് തന്നെ ഇത്രയും ഭീകരമായ കൊലയില്‍ എന്ത് നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് കേരള സമൂഹം ഉറ്റുനോക്കുകയാണെന്ന് എസ് ഡി പി ഐ പറഞ്ഞു.