Connect with us

Gulf

അധികാരം ഇടതുപക്ഷത്തെ ദുഷിപ്പിച്ചു: അലന്‍സിയര്‍

Published

|

Last Updated

അലന്‍സിയര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ദോഹ: അധികാരം മത്തു പിടിപ്പിച്ചാല്‍ അതു ഫാസിസമായി മാറുമെന്നും അധികാരം ഏറ്റവുമധികം ദുഷിപ്പിച്ചത് ഇടതുപക്ഷത്തെയാണെന്നും നടന്‍ അലന്‍സിയര്‍. ഇടതു വലതു മുന്നണികളുടെ അധികാര പ്രമത്തതയില്‍ ജനത്തിനു മനം മടത്തതിന്റെ സൗകര്യത്തിലാണ് രാജഗോപാലിനെപ്പോലുള്ളവര്‍ നിയസഭയിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മുണ്ടുടുത്ത മോദിയാണെന്ന പരാമര്‍ശം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്യു മലയാളം സര്‍ഗ സായാഹ്നത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

പക്ഷികള്‍ക്കും ഉറുമ്പുകള്‍ക്കും സാഹിത്യവും കലയുമൊന്നുമില്ലെങ്കിലും അവയ്ക്കുള്ള ജൈവികത മനുഷ്യര്‍ക്ക് ഇല്ലാതെ പോകുന്നു. മൃഗങ്ങള്‍ സ്വന്തം വര്‍ഗത്തിലുള്ളവരെ കൊല്ലാറില്ല. എന്നാല്‍ മനുഷ്യര്‍ പരസ്പരം കൊല്ലുന്നു. അപകടകരമായ ചിന്തകള്‍ നമ്മുടെ പച്ചപ്പുള്ള മണ്ണിനെ നശിപ്പിക്കും. വായടക്കണം എന്നു പറയുന്നിടത്ത് വാ തുറക്കണം എന്നു പറയാനുള്ള ഉത്തരവാദിത്തമുണ്ട്. സിനിമാരംഗത്തു നിന്നും വലിയ തോതില്‍ പ്രതികരണം ഉയര്‍ന്നു വരാത്തത് ഫാസിസത്തിനെതിരെ മാത്രമല്ല. കലാകാരന് വലിയ ഉത്തരാവാദിത്തമുണ്ട്. ആദ്യം പ്രതികരിക്കേണ്ടത് കലാകാരന്‍മാരാണ് എന്നു വിശ്വസിക്കുന്നു.

ജാതി, മത ചിന്തകള്‍ വലിയ തോതില്‍ നിലനില്‍ക്കുന്നുണ്ട്. സിനിമയിലുമുണ്ടാകും. ഇതൊന്നും എന്നെ സ്വാധീനിക്കുന്ന ഘടകങ്ങളല്ല. പൂനൂലുകളുടെ ബ്രാഹ്മണ്യത്തെ തകര്‍ത്താണ് കേരളത്തില്‍ ഇടതുപക്ഷം വേരോട്ടമുണ്ടാക്കിയത്. എന്നാല്‍ ഇന്ന് പൂനൂലുകള്‍ തിരിച്ചു വരികയാണ്. വിനായകന് പുലയനാണെന്നു പറയേണ്ടി വരുന്നു. മോഹന്‍ലാലിന് അവാര്‍ഡ് കിട്ടുമ്പോള്‍ എന്തു കൊണ്ട് നായര്‍ക്ക് കിട്ടി എന്നു പറയുന്നില്ല. ജാതിയോ മതമോ അല്ല പെര്‍ഫോമന്‍മാസാണ് പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest