Gulf
അഭയാര്‍ഥികള്‍ക്ക് ആശ്വാസം: ലോകത്ത് മാതൃകയായി ഖത്വര്‍

ദോഹ: അഭയാര്‍ഥികളായി കഴിയുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിന് രംഗത്തു വരുന്ന ഗവണ്‍മെന്റുകളില്‍ ഖത്വര്‍ ലോകത്ത് മുന്നിലുള്ള രാജ്യമാണെന്ന് ഐക്യരാഷ്ട്രസഭ. ലോകവ്യാപകമായി അഭയാര്‍ഥികള്‍ക്കുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുകയും സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന ഖത്വറിന്റെ ശ്രമങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കു മുന്നില്‍ മാതൃകാപരമായി അവതരിപ്പിച്ചു കൊണ്ടാണ് യു എന്‍ വിശേഷണം. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള ഹൈ കമ്മീഷണര്‍ ജി സി സി റീജ്യനല്‍ പ്രതിനിധി ഖീലിദ് ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. ഷാര്‍ജയില്‍ നടക്കുന്ന അന്താരാഷ്ട്ര ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഫോറത്തിന്റെ ഭാഗമായി ക്യു എന്‍ എയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭയാര്‍ഥികള്‍ക്കു വേണ്ടി രാജ്യാന്തര സംഘടനകളുടെയും ഏജന്‍സികളുടെയും നേതൃത്വത്തില്‍ നടക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളോട് സഹകരിച്ചു കൊണ്ടാണ് ഖത്വര്‍ സഹായം നല്‍കുന്നത്. അറബ് മേഖലയിലും പുറത്തും ഇത്തരം സഹായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. വിവിധ സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന ഫോറത്തില്‍ ഖത്വറിന്റെ സജീവ പങ്കാളിത്തമുണ്ട്. അഭയാര്‍ഥികള്‍ക്ക് കാരുണ്യമെത്തിക്കുന്നതില്‍ ജി സി സി രാജ്യങ്ങള്‍ ഏറെ മുന്നിലുണ്ട്. ലോകത്ത് കൂടുതല്‍ സംഭാവനകള്‍ ആദ്യ 20 രാജ്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളുണ്ട്. അഭയാര്‍ഥി വെല്ലുവിളികള്‍ നേരിടുന്നതില്‍ ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങളോട് സഹകരിച്ചാണ് എല്ലാ രാജ്യങ്ങളും പ്രവര്‍ത്തിക്കുന്നത്.
സിറിയയെ പിന്തുണക്കുന്നതിനായി കുവൈത്ത് മൂന്നു സമ്മേളനങ്ങള്‍ നടത്തി. 700 കോടി ഡോളറാണ് ഇതിലൂടെ സമാഹരിച്ചത്. യു എ ഇയും ഈ രംഗത്ത് മികച്ച പിന്തുണ നല്‍കുന്നുണ്ട്. ഐക്യരാഷ്ട്ര സഭ ഹൈകമ്മീഷണര്‍ക്കു കീഴില്‍ 167 ലക്ഷം അഭയാര്‍ഥികളാണ് ലോകവ്യാപകമായി ഉള്ളത്. യു എന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സിക്കു കീഴില്‍ 45 ലക്ഷം അഭയാര്‍ഥികളുമുണ്ട്. ഇതില്‍ 39 ശതമാനം പേരും അറബ് രാജ്യങ്ങളിലാണ്.
ലോകത്തെ ഏറ്റുവും വലിയ വെല്ലുവിളി സിറിയന്‍ അഭയാര്‍ഥികളുടെ പ്രതിസന്ധിയാണ്. ഐക്യരാഷ്ട്ര സഭയുടെ കണക്കു പ്രകാരം60 ലക്ഷം സിറിയക്കാരാണ് അഭയാര്‍ഥികളായി കഴിയുന്നത്. 27 ലക്ഷം പേര്‍ തുര്‍ക്കിയിലും 11 ലക്ഷം പേര്‍ ലബനോനിലും 6.56 ലക്ഷം പേര്‍ ജോര്‍ദാനിലുമുണ്ട്.