കേരളാ പോലീസിന് വീഴ്ചകൾ പറ്റിയെന്ന് സീതാറാം യെച്ചൂരി

Posted on: March 24, 2017 5:05 pm | Last updated: March 25, 2017 at 10:10 am

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസിന് വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്നും ഇത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാറിന് തെറ്റുപറ്റിയാല്‍ അത് മറച്ചുവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സര്‍ക്കാറിന് എതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.