യുഎസിൽ ഇന്ത്യക്കാരിയും മകനും കൊല്ലപ്പെട്ട നിലയിൽ

Posted on: March 24, 2017 3:35 pm | Last updated: March 25, 2017 at 9:36 am

വിജയവാഡ: ആന്ധ്രാ പ്രദേശ് സ്വദേശിയായ യുവതിയെയും മകനെയും യുഎസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സോഫ്റ്റവെയര്‍ പ്രൊഫഷണലായ ശശികല (40), മകന്‍ അനീഷ് (ഏഴ്) എന്നിവരെയാണ് ന്യൂജഴ്‌സിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശികലയുടെ ഭര്‍ത്താവ് എച്ച് ഹനുമന്ത റാവു ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്.

ഹനുമന്തയും കുടുംബവഉം ഒന്‍പത് വര്‍ഷമായി യുഎസിലാണ്. ഹനുമന്തയും സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലാണ്. ശശികല വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്.