കേരളത്തിന്റെ വടക്കേയറ്റത്ത് മലയാളഭാഷയോട് സര്‍ക്കാറിന്റെ അവഗണന; അധ്യാപികമാരുടെ നിയമനം റദ്ദാക്കി

Posted on: March 23, 2017 10:35 pm | Last updated: March 23, 2017 at 9:47 pm
SHARE

ബദിയടുക്ക: കേരളത്തിന്റെ വടക്കേയറ്റത്ത് മലയാളഭാഷയോട് സര്‍ക്കാറിന് അവഗണന. മലയാളം അധ്യാപികമാരുടെ നിയമനം റദ്ദാവുകയും കുട്ടികളുടെ പരീക്ഷ മുടങ്ങുകയും ചെയ്തു. ഒപ്പം വാങ്ങിയ ശമ്പളം തിരികെ അടക്കാന്‍ നിര്‍ദേശവും.

എന്‍മകജെ പഞ്ചായത്തിലെ ബണ്‍പ്പത്തടുക്ക എസ് ഡി പി എയുപി സ്‌കൂളിലാണ് അധികൃതര്‍ മലയാളത്തെ അവഗണിക്കുന്നത്. സ്‌കൂള്‍ നടത്തിപ്പുകാര്‍ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചത് പ്രകാരം 2007 ജൂണ്‍ മാസം ഏഴിന് രമ്യ ടി വി എന്ന അധ്യാപികക്ക് നിയമനം നല്‍കി. പത്ത് വര്‍ഷം ജോലി ചെയ്ത അധ്യാപികക്ക് ലഭിച്ചതാകട്ടെ രണ്ടു വര്‍ഷത്തെ അടിസ്ഥാന ശമ്പളവും. സ്‌കൂളില്‍ മലയാളം വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുണ്ടായിട്ടും കുമ്പള ഉപജില്ലാ എ ഇ ഒ നാലു വര്‍ഷം ലഭിച്ച ശമ്പളം തിരികെ അടക്കാനും തുടര്‍ന്ന് ദിവസ കൂലി അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ദ്ദേശിച്ചതായും രമ്യ പരാതിയില്‍ പറയുന്നു.

സ്‌കൂള്‍ അധികൃതരുടെയും എ ഇ ഒ വിന്റെയും പക്ഷപാതപരമായ നിലപാടിനെതിരെ നിയമപരമായ പോരാട്ടം നടത്തുവാനുള്ള നീക്കത്തിലാണ് അധ്യാപികയായിരുന്ന രമ്യ.

LEAVE A REPLY

Please enter your comment!
Please enter your name here