വിസ ഫോമില്‍ തൊഴിലാളിയുടെ പേര് വെക്കേണ്ടതില്ല

Posted on: March 23, 2017 8:45 pm | Last updated: March 23, 2017 at 8:16 pm

ദോഹ: കഴിഞ്ഞ ഡിസംബറില്‍ നിലവില്‍ വന്ന തൊഴില്‍ നിയമ പ്രകാരം വിസ അപേക്ഷ ഫോമില്‍ തൊഴിലാളിയുടെ പേര് ചേര്‍ക്കേണ്ടതില്ല. ഭരണവികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയമാണ് വിസ അനുവദിക്കുക.

കരാര്‍ ഒപ്പുവെച്ച ശേഷം തൊഴിലാളിയുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പി, കരാര്‍, വിസ എന്നിവ സമര്‍പ്പിച്ചാല്‍ വിസയില്‍ തൊഴിലാളിയുടെ പേര് ചേര്‍ക്കാനാകും. തൊഴിലുടമ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചാലുള്ള പിഴ 25000 ഖത്വര്‍ റിയാല്‍ ആക്കി. നേരത്തെയിത് പതിനായിരം ഖത്വര്‍ റിയാല്‍ ആയിരുന്നു.