Connect with us

International

ബ്രിട്ടീഷ് പാർലിമെൻറിന് നേരെ ഭീകരാക്രമണം; അഞ്ച് മരണം

Published

|

Last Updated

ലണ്ടൻ: ബ്രിട്ടീഷ് പാർലിമെൻറിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അക്രമി ഉൾപ്പെടെ അഞ്ച് പേർമരിച്ചു. നാൽപ്പതോളം പേർക്ക് പരുക്കേറ്റു. പ്രാദേശിക സമയം ബുധനാഴ്ച വൈകുന്നേരം വെസ്റ്റ്മിനിസ്റ്ററിലെ പാർലമെന്റ് മന്ദിരത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.

സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും അക്രമിയെത്തിയതെന്നു കരുതുന്ന കാർ ഇടിച്ചു പരുക്കേറ്റ മൂന്നു വഴിയാത്രികരുമാണ് മരിച്ചത്. പൊലീസ് വെടിവച്ചുവീഴ്ത്തിയ അക്രമി കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽെവച്ചും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്.

ബ്രസൽസിൽ 52 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിനാണ് ലണ്ടനിലെ ആക്രമണം. അക്രമി ഏഷ്യൻ വംശജനാണെന്ന് സൂചനയുണ്ട്. ഇയാൾക്ക് എെഎസുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

ആക്രമണത്തിൽ ഇന്ത്യക്കാർക്ക് ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ യുകെയ്ക്കൊപ്പം ഇന്ത്യയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

Latest