Connect with us

Sports

അശ്വിന്റെ ഹെല്‍മറ്റ് ലക്ഷ്യമാക്കി പന്തെറിയുമെന്ന് സ്റ്റാര്‍ക്ക്

Published

|

Last Updated

റാഞ്ചി: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന് ആസ്‌ത്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഭീഷണി. ഇന്ത്യ ആസ്‌ത്രേലിയയന്‍ പര്യടനം നടത്തുമ്പോള്‍ അശ്വിനെതിരെ പന്തെറിയാന്‍ കാത്തിരിക്കുകയാണെന്നും അശ്വിന്റെ ഹെല്‍മറ്റ് ലക്ഷ്യമാക്കി പന്തെറിയുമെന്നുമാണ് സ്റ്റാര്‍ക്കിന്റെ വെല്ലുവിളി. ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയില്‍ തോല്‍ക്കുമെന്ന് ഇന്ത്യക്ക് ഭയമുണ്ടെന്നും ഒന്നാം ടെസ്റ്റിലെ തോല്‍വി ഇന്ത്യക്ക് അപ്രതീക്ഷിതമായിരുന്നുവെന്നും സ്റ്റാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
ആസ്‌ത്രേലിയ- ഇന്ത്യ ടെസ്റ്റ് പരമ്പരയിലുണ്ടായ സംഭവങ്ങളെ തുടര്‍ച്ചയെന്നോണമാണ് അശ്വിനെതിരെ സ്റ്റാര്‍ക്ക് രംഗത്ത് വന്നത്. ബെംഗളൂരുവില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അഭിനവ് മുകുന്ദിന്റെ വിക്കറ്റെടുത്തപ്പോള്‍ നെറ്റിയിലേക്ക് ചൂണ്ടി സ്റ്റാര്‍ക്ക് നേട്ടം ആഘോഷിച്ചിരുന്നു. തുടര്‍ന്ന് സ്റ്റാര്‍ക്കിനെ പുറത്താക്കിയപ്പോള്‍ അശ്വിനും ഇത് അനുകരിച്ച് രംഗത്തെത്തി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സ്റ്റാര്‍ക്ക് അശ്വിന് വെല്ലുവിളിയുമായി രംഗത്തെത്തിയത്. തമിഴ്‌നാടിന് വേണ്ടി അശ്വിനും മുകുന്ദും ഒരുമിച്ചു കളിച്ചിരുന്നു. ബെംഗളൂരു ടെസ്റ്റിനിടെ പരുക്കേറ്റ സ്റ്റാര്‍ക്ക് നാട്ടിലേക്ക് മടങ്ങിയിരുന്നു. ബെംഗളുരു ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സിലും സ്റ്റാര്‍ക്കിനെ അശ്വിനാണ് വീഴ്ത്തിയത്.

ഇന്ത്യ- ആസ്‌ത്രേലിയ പരമ്പരക്കിടെ പല തവണ കളത്തിലും കളത്തിന് പുറത്തും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. ഡി ആര്‍ എസ് വിവാദത്തോടെ അത്

ചൂടുപിടിക്കുകയാണുണ്ടായത്. തോളിന് പരുക്കേറ്റ കോഹ്‌ലിയെ കളിയാക്കി ഓസീസ് താരങ്ങളായ മാക്‌സ്‌വെല്ലും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും രംഗത്തെത്തിയതിനെ വി വി എസ് ലക്ഷ്മണ്‍ അടക്കമുള്ള മുന്‍ താരങ്ങള്‍ പ്രതികരിച്ചിരുന്നു.
തന്നെ കോഹ്‌ലിയെ പരിചരിച്ച ആസ്‌ത്രേലിയക്കാരനായ ഫിസിയോ പാട്രിക് ഫര്‍ഹാര്‍ട്ടിനോട് ആസ്‌ത്രേലിയന്‍ താരങ്ങള്‍ അപമര്യാദയായി പെരുമാറിയെന്ന കോഹ്‌ലിയുടെ ആരോപണവും പിന്നാലെ വന്നു. എന്നാല്‍ ഫെര്‍ഹാര്‍ട്ടിനെ കളിയാക്കിയിട്ടില്ലെന്നാണ് ഓസീസ് നായകന്റെ വാദം.
വിവാദങ്ങളെ തുടര്‍ന്ന് ഓസീസ് മാധ്യങ്ങള്‍ കോഹ് ലിയെ ഡോണാള്‍ഡ് ട്രംപിനോട് ഉപമിച്ച് രംഗത്തെത്തി. ലോക സ്‌പോര്‍ട്‌സിലെ ട്രംപാണ് കോഹ്‌ലിയെന്നായിരുന്നു പരിഹാസം. ഇതിന് പിന്നാലെയാണ് അശ്വിനെതിരായ സ്റ്റാര്‍ക്കിന്റെ വെല്ലുവിളി.

---- facebook comment plugin here -----

Latest