Connect with us

Gulf

വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ-യു എ ഇ കോണ്‍ഫറന്‍സ്‌

Published

|

Last Updated

ദുബൈയില്‍ രണ്ടാമത് വാര്‍ഷിക ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ ഇന്ത്യ-യു എ ഇ സമ്മേളനത്തില്‍ പങ്കെടുക്കാന്‍
യു എ ഇ സാംസ്‌കാരിക-വൈജ്ഞാനിക മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ എത്തിയപ്പോള്‍

ദുബൈ: ദുബൈയില്‍ സംഘടിപ്പിച്ച രണ്ടാമത് വാര്‍ഷിക ഓള്‍ ഇന്ത്യ മാനേജ്‌മെന്റ്് അസോസിയേഷന്‍ (എ ഐ എം എ) സമ്മേളനത്തില്‍ യു എ ഇ സാംസ്‌കാരിക-വൈജ്ഞാനിക മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ പങ്കെടുത്തു. “റീസെറ്റിംഗ് ഗ്ലോബലൈസേഷന്‍: കൊളാബ്രേറ്റിംഗ് ഇന്‍ എ ഫാസ്റ്റ് ചേഞ്ചിംഗ് വേള്‍ഡ്” എന്നതായിരുന്നു സമ്മേളനത്തിന്റെ വിഷയം.

ശൈഖ് നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിനും ഇന്ത്യയിലേയും യു എ ഇയിലേയും വ്യാപാര രംഗത്തെ നേതാക്കളെ ഒന്നിച്ച് അണിനിരത്തുന്നതിന്നും എ ഐ എം എ പ്രസിഡന്റ് സുനില്‍ കാന്ത് മുഞ്ചാള്‍ നന്ദി പറഞ്ഞു.
ഇന്ത്യയും യു എ ഇയും തമ്മില്‍ വ്യാപാരവും നിക്ഷേപവും വര്‍ധിച്ചുവരുന്നതിന് ഇന്ത്യയുടെ യു എ ഇ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി അഭിനന്ദനം രേഖപ്പെടുത്തി.
ആരോഗ്യ മേഖലയെക്കുറിച്ചുള്ള പ്രത്യേക സമ്മേളനത്തില്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള വ്യാപാരരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. എന്‍ എം സി ഹെല്‍ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ബിആര്‍ ഷെട്ടി, ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ ഫൗണ്ടര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, മുബാദല ഹെല്‍ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുഹൈല്‍ മഹ്മൂദ് അല്‍ അന്‍സാരി, ഡോ. ലാല്‍ പാത്‌ലാബ്‌സ് സി എം ഡി അരവിന്ദ് ലാല്‍, യെസ്ബാങ്ക് സി എഫ് യു ഐ ബി ഗ്ലോബല്‍ ഹെഡും ഗ്രൂപ്പ് പ്രസിഡന്റുമായി പുനീത് മാലിക് എന്നിവര്‍ പ്രസംഗിച്ചു.

ബേങ്കിംഗ്, ഫിനാന്‍ഷ്യല്‍ മേഖലയിലെ മാറ്റങ്ങളും സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യകളും സംബന്ധിച്ച സമ്മേളനത്തില്‍ ബ്ലോക്ക് ചെയിന്‍, റോബോട്ട് ഫിനാന്‍സ്, ഡിജിറ്റൈസേഷന്‍ എന്നിവയെക്കുറിച്ച് വിദഗ്ധ ചര്‍ച്ചകള്‍ നടന്നു. എ ഐ എം എ പ്രസിഡന്റും ഹീറോ കോര്‍പറേറ്റ് സര്‍വീസസ് ചെയര്‍മാനുമായ സുനില്‍കാന്ത് മുഞ്ചാള്‍, ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ അതോറിറ്റി സി ഇ ഒ ആരിഫ് അമിരി, എ ഐ എം എ സീനിയര്‍ വൈസ് പ്രസിഡന്റും മണിപ്പാല്‍ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സര്‍വീസസ് ചെയര്‍മാനുമായ ടി വി മോഹന്‍ദാസ് പൈ, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹ്മദ്, യു എ ഇ ആഭ്യന്തര മന്ത്രാലയം എജ്യൂക്കേഷന്‍ ട്രെയിനിംഗ് ഡവലപ്‌മെന്റ് ഡി ജി തയേബ് എ കമാലി എന്നിവര്‍ പ്രസംഗിച്ചു.

റീടെയില്‍ രംഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സാങ്കേതികവിദ്യയും പുതിയ കണ്ടുപിടുത്തങ്ങളും ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. നികായ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ പരസ് ഷഹ്ദാദ്പുരി, ദുബൈ ഡ്യൂട്ടി ഫ്രീ സി ഒ ഒ രമേഷ് സിദാംബി, കെ പി എം ജി ഇന്‍ ഇന്ത്യ ഡെപ്യൂട്ടി സി ഇ ഒ അഖില്‍ ബെന്‍സാല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യയില്‍നിന്നും യു എ ഇയില്‍ നിന്നുമുള്ള ഉന്നതലസംഘം സമ്മേളനത്തില്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest