Connect with us

Ongoing News

വ്യാഴാഴ്ച ബുധനെ കാണാം

Published

|

Last Updated

ദോഹ: ഖത്വറിലെ വാനനിരീക്ഷകര്‍ക്ക് ബുധ ഗ്രഹത്തെ അടുത്തുനിന്ന് വീക്ഷിക്കാന്‍ അവസരം. ഭ്രമണപഥത്തില്‍ സൂര്യനോട്ട് ഏറ്റവും അടുത്തുവരുന്ന പ്രതിഭാസം വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ്. സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറന്‍ ചിക്രവാളത്തില്‍ പതിനൊന്ന് ഡിഗ്രിയില്‍ ബുധന്‍ പ്രത്യക്ഷപ്പെടും.

സൂര്യാസ്തമയത്തിന് ശേഷം ഒരു മണിക്കൂര്‍ ഏഴ് മിനിറ്റ് ബുധനെ കാണാം.
ഗ്രഹത്തിന്റെ നേരത്തെ കണക്കുകൂട്ടിയ ഭ്രമണപഥങ്ങള്‍ പരിഷ്‌കരിക്കാന്‍ സഹായിക്കുമെന്നതിനാല്‍ വാനിനിരീക്ഷകരെ സംബന്ധിച്ച് ഇത് പ്രധാന പ്രതിഭാസമാണെന്ന് ഖത്വര്‍ കലന്‍ഡര്‍ ഹൗസിലെ ഡോ. ബശീര്‍ മര്‍സൂഖും ഡോ. മുഹമ്മദ് അല്‍ അന്‍സാരിയും അറിയിച്ചു. സൂര്യന് ചുറ്റും ബുധന്‍ കറങ്ങുന്ന സമയം 88 ദിവസമാണെന്നത് ഒന്നുകൂടി സ്ഥാപിക്കുന്നതാണ് പ്രതിഭാസം. ബുധന്‍ ഇനി സൂര്യന് അടുത്തുവരുന്നത് ജൂണ്‍ 19നാണ്. ബുധന്‍ സൂര്യനില്‍ നിന്ന് ഏറ്റവും അകലെയായത് കഴിഞ്ഞ മാസം ഏഴിനായിരുന്നു.

 

Latest