ഇലക്ടോണിക് വോട്ടിംഗ് മെഷിനില്‍ ക്രിത്രിമം: ഹരജി വെള്ളിയാഴ്ച പരിഗണിക്കും

Posted on: March 22, 2017 7:10 pm | Last updated: March 23, 2017 at 12:36 am

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍( ഇ വി എം) കൃത്യമം നടത്തുന്നത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും. അഡ്വ. മനോഹര്‍ലാല്‍ ശര്‍മ സമര്‍പ്പി ഹരജയിലില്‍ വാദം കേള്‍ക്കുന്നതിന് ചീഫ് ജസ്റ്റസ് ജെ എസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

വോട്ടിംഗ് മെഷീനില്‍ ഉപയോഗിക്കുന്ന സോഫ്റ്റവെയറുകളുടെ ഗുണമേന്‍മ, വൈറസുകള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് മെഷീന്‍ ഹാക്ക് ചെയ്യുന്നതുള്‍പ്പെയുള്ള കാര്യങ്ങള്‍ വിശ്വസത്തമായ ഒരു ലാബില്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. തൊട്ടുടത്ത് നടന്ന നിയമസഭ തിരഞ്ഞെടുപ്പിലുംമഹാരാഷ്ട്ര മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുകളിലും വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നെന്നാരോപണ മുയര്‍ന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഹരജി പരിഗണിക്കുന്നത്.