മഹാരാഷ്ട്ര നിയമസഭയില്‍ നിന്ന് 19 എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു

Posted on: March 22, 2017 2:35 pm | Last updated: March 22, 2017 at 2:35 pm

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍. 19 എംഎല്‍എമാരെയാണ് സഭയില്‍ നിന്ന് അകറ്റി നിര്‍ത്തിയത്. ഡിസംബര്‍ 31 വരെയാണ് സസ്‌പെന്‍ഷന്‍ കാലാവധി.

ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് എംഎല്‍എമാര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്ന കുറ്റം.