വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ പി കൃഷ്ണദാസിന് ജാമ്യമില്ല

Posted on: March 22, 2017 11:39 am | Last updated: March 22, 2017 at 7:11 pm

തൃശൂര്‍: ലക്കിടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ഓഫ് കോളജ് ചെയര്‍മാന്‍ പി കൃഷ്ണ ദാസിന് കോടതി ജാമ്യം നിഷേധിച്ചു. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയുടെയാണ് നടപടി. കോളജിലെ പിആര്‍ഒ വത്സല കുമാറിനും കായികാധ്യാപകന്‍ ഗോവിന്ദന്‍ കുട്ടിക്കും ജാമ്യം നിഷേധിച്ചിട്ടുണ്ട്. അതേസമയം കോളജ് മാനേജര്‍ സുകുമാരന് കോടതി ജാമ്യം നല്‍കി. ഇയാളുടെ പ്രായം കണക്കിലെടുത്താണ് നടപടി.

അതേസമയം, കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വാശ്രയ കോളജുകള്‍ ഇന്ന് അടച്ചിട്ടിരിക്കുകയാണ്. സ്വാശ്രയ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്റെ ആഹ്വാന പ്രകാരമണ് നടപടി.