ദളിത് പഠന വകുപ്പുകളും വേണ്ടെന്നോ?

Posted on: March 22, 2017 6:05 am | Last updated: March 22, 2017 at 12:52 am

ദളിതരുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്ന വകുപ്പുകള്‍ ഭരണഘടനയില്‍ ഉണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരം ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും രാജ്യത്തെ ദളിത് വിഭാഗം അനുഭവിക്കുന്ന വിവേചനത്തിനും പിന്നാക്കാവസ്ഥക്കും കാര്യമായ മാറ്റമുണ്ടായിട്ടില്ല. ജനസംഖ്യയുടെ 25 ശതമാനത്തോളം വരുന്ന ദളിത് ജനവിഭാഗത്തിന് എവിടെയും കടുത്ത അവഗണനയാണ് ഇന്നും. സവര്‍ണ ബ്രാഹ്മണ വിഭാഗങ്ങളുടെ വീടുകളിലോ, കടകളിലോ സ്ഥാപനങ്ങളിലോ അമ്പലങ്ങളിലോ ദളിതര്‍ക്ക് പ്രവേശനമില്ല. ദളിതരുടെ പക്കല്‍ നിന്ന് അവര്‍ വെള്ളമോ ആഹാരമോ വാങ്ങിക്കഴിക്കുകയില്ല. സ്‌കൂളില്‍ ദളിത് സ്ത്രീകള്‍ തയ്യാറാക്കിയ ആഹാരം കഴിക്കാന്‍ പോലും തങ്ങളുടെ മക്കളെ അനുവദിക്കില്ല. പൊതുടാപ്പുകളില്‍ നിന്ന് വെള്ളമെടുക്കാന്‍ പോലും അവര്‍ക്കവകാശമില്ലെന്നാണ് ബീഹാറിലെ പാറ്റ്‌നയില്‍ പമ്പില്‍ നിന്ന് വെള്ളമെടുത്ത ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ അടിച്ചുകൊന്ന സംഭവം വിളിച്ചോതുന്നത്. എല്ലാ മനുഷ്യാവകാശങ്ങളും അവര്‍ക്ക് നിഷേധിക്കുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ദളിതനായ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജിവെച്ചതിനെ തുടര്‍ന്ന് അവിടെ പുതുതായി ഉദ്യോഗസ്ഥന്‍ ചാര്‍ജെടുത്തത് ദളിതന്‍ ഇരുന്ന കസേര പുണ്യാഹം തളിച്ച് ശുദ്ധമാക്കിയ ശേഷമായിരുന്നുവെന്നത് വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ ഏറെ മുന്നേറിയ നമ്മുടെ കേരളത്തിലാണ്. രാഷ്ട്രീയക്കാര്‍ക്ക് എടുത്തു കാട്ടാന്‍ ദളിത് വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഉണ്ടായിട്ടുണ്ടെങ്കിലും ആ സമൂഹത്തിന്റെ മൊത്തത്തിലുള്ള സ്ഥിതി ബ്രിട്ടീഷ് ഇന്ത്യയേക്കാള്‍ ഏറെയൊന്നും മെച്ചപ്പെട്ടിട്ടില്ല.
കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ദളിതരുടെ ദുര്യോഗം ശതഗുണീഭവിച്ചിരിക്കയാണെന്ന് ഗുജറാത്തിലെ ഉനയിലെ ക്രൂരമായ ദളിത് മര്‍ദനവും സംസ്ഥാനത്തെ നൂറിലേറെ ഗ്രാമങ്ങളില്‍ നിന്ന് ദളിതര്‍ക്ക് നാട് വിടേണ്ടി വന്ന സംഭവവും സാക്ഷ്യപ്പെടുത്തുന്നു.

ഏറ്റവുമൊടുവില്‍ ദളിത് ഉന്നമനം ലക്ഷ്യം വെച്ചു രാജ്യത്തെ 35 സര്‍വകലാശാലകളില്‍ യു പി എ സര്‍ക്കാര്‍ അനുവദിച്ച പഠന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കയാണ് കേന്ദ്ര സര്‍ക്കാര്‍. ദളിത് ഗവേഷണം, അംബേദ്കര്‍ തത്വചിന്ത, സാമൂഹിക അസമത്വം, സംവരണം തുടങ്ങി രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത പഠന ശാഖകള്‍ നടത്തി വന്നിരുന്ന ‘സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ആന്‍ഡ് എക്‌സ്‌ക്ലൂഷന്‍ പോളിസി’യാണ് നിര്‍ത്തലാക്കുന്നത്. ഏപ്രിലില്‍ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഈ പഠന വിഭാഗത്തിന് ഫണ്ട് അനുവദിക്കേണ്ടതില്ലെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച് യു ജി സി അറിയിപ്പ് മേല്‍ സര്‍വകലാശാലകള്‍ക്ക് ലഭിച്ചു കഴിഞ്ഞു.
വികസനവും അറിവിന്റെ വെളിച്ചവും വേണ്ടത്ര കടന്നു ചെന്നിട്ടില്ലാത്ത ഗ്രാമങ്ങളില്‍ മാത്രമല്ല, സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരെ ദളിതരുടെ അവസ്ഥ അതിദയനീയമാണ്. ക്ലാസ്മുറികളിലും ലൈബ്രറിയിലും ഹോസ്റ്റലിലുമെല്ലാം അവര്‍ക്ക് സ്വതന്ത്രമായ ജീവിതം നിഷേധിക്കപ്പെടുന്നു. കളിസ്ഥലങ്ങളിലും പൊതു ഇടങ്ങളിലും പ്രവേശനമില്ല.

ദളിതരുടെ സ്‌കോളര്‍ഷിപ്പുകള്‍ തടഞ്ഞുവെക്കുന്നു. ഗവേഷണത്തിനാവശ്യമായ ഗൈഡുകളുടെയും സൂപ്പര്‍വൈസര്‍മാരുടെയും സേവനം നിഷേധിക്കപ്പെടുന്നു. പരീക്ഷകളില്‍ പലപ്പോഴും നിഗൂഢമായി തോല്‍പ്പിക്കപ്പെടുന്നു. ഐ ഐ ടികളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രതാപ്ഗഢ് ജില്ലയിലെ ദളിത് സഹോദരന്മാരുടെ വീടിനു നേരെ നടന്ന ആക്രമണം ദളിതരുടെ വിദ്യാഭ്യാസപരമായ മുന്നേറ്റം പോലും സവര്‍ണര്‍ അസഹിഷ്ണുതയോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നതാണ്. പിന്നാക്ക സമുദായങ്ങളുടെ വിദ്യാഭ്യാസപരമായും ചിന്താപരമായുമുള്ള വളര്‍ച്ചയാണ് രാജ്യത്തെ സര്‍വകലാശാലകളില്‍ ശക്തിപ്പെട്ടു വരുന്ന ജാതീയവിരുദ്ധ ചിന്തകള്‍ക്കും ദളിത് മുന്നേറ്റത്തിനും പ്രചോദനമെന്ന് സവര്‍ണ മേധാവികളാല്‍ നയിക്കപ്പെടുന്ന ഭരണകൂടങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ദളിതര്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ അടിസ്ഥാന കാരണങ്ങളും ജാതിക്കും വര്‍ണവിവേചനത്തിനുമെതിരെ അംബേദ്കര്‍ അടക്കമുള്ള നേതാക്കള്‍ നടത്തിയ പോരാട്ടത്തിന്റെ ചരിത്രവും പഠിച്ചറിയുന്നതോടെ വിദ്യാര്‍ഥികളില്‍ പോരാട്ട വീര്യം ശക്തിപ്പെടുകയാണ്. ഇത്തരം ചരിത്ര സത്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് സവര്‍ണ വിഭാഗം നേരത്തെ തന്നെ പരമാവധി തടസ്സപ്പെടുത്തി വരുന്നുണ്ട്. സര്‍വകലാശാലകളിലെ ദളിത് പഠന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം അതിന്റെ തുടര്‍ച്ചയായി വേണം കാണേണ്ടത്.
രാജ്യം ഡിജിറ്റല്‍ യുഗത്തിലേക്ക് കുതിക്കുകയാണെന്നാണ് ഭരണ തലപ്പത്തുള്ളവര്‍ അവകാശപ്പെടുന്നത്. എങ്കിലും അവരുടെ മനസ്സുകളെ ഇന്നും അടക്കി ഭരിക്കുന്നത് ജാതീയത പോലെയുള്ള പ്രാകൃത വിശ്വാസങ്ങളും ചിന്തകളുമാണ്. കറന്‍സി ഇല്ലാത്ത വിനിമയമോ, ഡിജിറ്റലൈസേഷനോ മാത്രമല്ല, ഒരു രാജ്യത്തിന്റെ വളര്‍ച്ചയുടെയും പുരോഗതിയുടെയും മാനദണ്ഡം. സാമൂഹിക സമത്വവും അരുവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ മുന്നേറ്റവുമാണ്. തദടിസ്ഥാനത്തിലാണ് സര്‍വകലാശാലകളില്‍ ദളിത് പഠന വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തിയത്.

അത് ഉപേക്ഷിക്കുന്നത് സാമൂഹിക സമത്വത്തിനുള്ള ശ്രമങ്ങളോട് മുഖം തിരിക്കലും ഒരു പരിഷ്‌കൃത ഭരണകൂടത്തിന് നിരക്കാത്തതുമാണ്.
ദളിതരുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്ന വകുപ്പുകള്‍ ഭരണഘടനയില്‍ ഉണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരം ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും രാജ്യത്തെ ദളിത് വിഭാഗം അനുഭവിക്കുന്ന വിവേചനത്തിനും പിന്നാക്കാവസ്ഥക്കും കാര്യമായ മാറ്റമുണ്ടായിട്ടില്ല. ജനസംഖ്യയുടെ 25 ശതമാനത്തോളം വരുന്ന ദളിത് ജനവിഭാഗത്തിന് എവിടെയും കടുത്ത അവഗണനയാണ് ഇന്നും. സവര്‍ണ ബ്രാഹ്മണ വിഭാഗങ്ങളുടെ വീടുകളിലോ, കടകളിലോ സ്ഥാപനങ്ങളിലോ അമ്പലങ്ങളിലോ ദളിതര്‍ക്ക് പ്രവേശനമില്ല. ദളിതരുടെ പക്കല്‍ നിന്ന് അവര്‍ വെള്ളമോ ആഹാരമോ വാങ്ങിക്കഴിക്കുകയില്ല. സ്‌കൂളില്‍ ദളിത് സ്ത്രീകള്‍ തയ്യാറാക്കിയ ആഹാരം കഴിക്കാന്‍ പോലും തങ്ങളുടെ മക്കളെ അനുവദിക്കില്ല. പൊതുടാപ്പുകളില്‍ നിന്ന് വെള്ളമെടുക്കാന്‍ പോലും അവര്‍ക്കവകാശമില്ലെന്നാണ് ബീഹാറിലെ പാറ്റ്‌നയില്‍ പമ്പില്‍ നിന്ന് വെള്ളമെടുത്ത ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ അടിച്ചുകൊന്ന സംഭവം വിളിച്ചോതുന്നത്. എല്ലാ മനുഷ്യാവകാശങ്ങളും അവര്‍ക്ക് നിഷേധിക്കുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ദളിതനായ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജിവെച്ചതിനെ തുടര്‍ന്ന് അവിടെ പുതുതായി ഉദ്യോഗസ്ഥന്‍ ചാര്‍ജെടുത്തത് ദളിതന്‍ ഇരുന്ന കസേര പുണ്യാഹം തളിച്ച് ശുദ്ധമാക്കിയ ശേഷമായിരുന്നുവെന്നത് വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ ഏറെ മുന്നേറിയ നമ്മുടെ കേരളത്തിലാണ്. രാഷ്ട്രീയക്കാര്‍ക്ക് എടുത്തു കാട്ടാന്‍ ദളിത് വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഉണ്ടായിട്ടുണ്ടെങ്കിലും ആ സമൂഹത്തിന്റെ മൊത്തത്തിലുള്ള സ്ഥിതി ബ്രിട്ടീഷ് ഇന്ത്യയേക്കാള്‍ ഏറെയൊന്നും മെച്ചപ്പെട്ടിട്ടില്ല.
കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ദളിതരുടെ ദുര്യോഗം ശതഗുണീഭവിച്ചിരിക്കയാണെന്ന് ഗുജറാത്തിലെ ഉനയിലെ ക്രൂരമായ ദളിത് മര്‍ദനവും സംസ്ഥാനത്തെ നൂറിലേറെ ഗ്രാമങ്ങളില്‍ നിന്ന് ദളിതര്‍ക്ക് നാട് വിടേണ്ടി വന്ന സംഭവവും സാക്ഷ്യപ്പെടുത്തുന്നു.

ഏറ്റവുമൊടുവില്‍ ദളിത് ഉന്നമനം ലക്ഷ്യം വെച്ചു രാജ്യത്തെ 35 സര്‍വകലാശാലകളില്‍ യു പി എ സര്‍ക്കാര്‍ അനുവദിച്ച പഠന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കയാണ് കേന്ദ്ര സര്‍ക്കാര്‍. ദളിത് ഗവേഷണം, അംബേദ്കര്‍ തത്വചിന്ത, സാമൂഹിക അസമത്വം, സംവരണം തുടങ്ങി രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത പഠന ശാഖകള്‍ നടത്തി വന്നിരുന്ന ‘സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ആന്‍ഡ് എക്‌സ്‌ക്ലൂഷന്‍ പോളിസി’യാണ് നിര്‍ത്തലാക്കുന്നത്. ഏപ്രിലില്‍ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഈ പഠന വിഭാഗത്തിന് ഫണ്ട് അനുവദിക്കേണ്ടതില്ലെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച് യു ജി സി അറിയിപ്പ് മേല്‍ സര്‍വകലാശാലകള്‍ക്ക് ലഭിച്ചു കഴിഞ്ഞു.
വികസനവും അറിവിന്റെ വെളിച്ചവും വേണ്ടത്ര കടന്നു ചെന്നിട്ടില്ലാത്ത ഗ്രാമങ്ങളില്‍ മാത്രമല്ല, സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരെ ദളിതരുടെ അവസ്ഥ അതിദയനീയമാണ്. ക്ലാസ്മുറികളിലും ലൈബ്രറിയിലും ഹോസ്റ്റലിലുമെല്ലാം അവര്‍ക്ക് സ്വതന്ത്രമായ ജീവിതം നിഷേധിക്കപ്പെടുന്നു. കളിസ്ഥലങ്ങളിലും പൊതു ഇടങ്ങളിലും പ്രവേശനമില്ല. ദളിതരുടെ സ്‌കോളര്‍ഷിപ്പുകള്‍ തടഞ്ഞുവെക്കുന്നു. ഗവേഷണത്തിനാവശ്യമായ ഗൈഡുകളുടെയും സൂപ്പര്‍വൈസര്‍മാരുടെയും സേവനം നിഷേധിക്കപ്പെടുന്നു. പരീക്ഷകളില്‍ പലപ്പോഴും നിഗൂഢമായി തോല്‍പ്പിക്കപ്പെടുന്നു. ഐ ഐ ടികളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രതാപ്ഗഢ് ജില്ലയിലെ ദളിത് സഹോദരന്മാരുടെ വീടിനു നേരെ നടന്ന ആക്രമണം ദളിതരുടെ വിദ്യാഭ്യാസപരമായ മുന്നേറ്റം പോലും സവര്‍ണര്‍ അസഹിഷ്ണുതയോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നതാണ്. പിന്നാക്ക സമുദായങ്ങളുടെ വിദ്യാഭ്യാസപരമായും ചിന്താപരമായുമുള്ള വളര്‍ച്ചയാണ് രാജ്യത്തെ സര്‍വകലാശാലകളില്‍ ശക്തിപ്പെട്ടു വരുന്ന ജാതീയവിരുദ്ധ ചിന്തകള്‍ക്കും ദളിത് മുന്നേറ്റത്തിനും പ്രചോദനമെന്ന് സവര്‍ണ മേധാവികളാല്‍ നയിക്കപ്പെടുന്ന ഭരണകൂടങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ദളിതര്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ അടിസ്ഥാന കാരണങ്ങളും ജാതിക്കും വര്‍ണവിവേചനത്തിനുമെതിരെ അംബേദ്കര്‍ അടക്കമുള്ള നേതാക്കള്‍ നടത്തിയ പോരാട്ടത്തിന്റെ ചരിത്രവും പഠിച്ചറിയുന്നതോടെ വിദ്യാര്‍ഥികളില്‍ പോരാട്ട വീര്യം ശക്തിപ്പെടുകയാണ്. ഇത്തരം ചരിത്ര സത്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് സവര്‍ണ വിഭാഗം നേരത്തെ തന്നെ പരമാവധി തടസ്സപ്പെടുത്തി വരുന്നുണ്ട്. സര്‍വകലാശാലകളിലെ ദളിത് പഠന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം അതിന്റെ തുടര്‍ച്ചയായി വേണം കാണേണ്ടത്.

രാജ്യം ഡിജിറ്റല്‍ യുഗത്തിലേക്ക് കുതിക്കുകയാണെന്നാണ് ഭരണ തലപ്പത്തുള്ളവര്‍ അവകാശപ്പെടുന്നത്. എങ്കിലും അവരുടെ മനസ്സുകളെ ഇന്നും അടക്കി ഭരിക്കുന്നത് ജാതീയത പോലെയുള്ള പ്രാകൃത വിശ്വാസങ്ങളും ചിന്തകളുമാണ്. കറന്‍സി ഇല്ലാത്ത വിനിമയമോ, ഡിജിറ്റലൈസേഷനോ മാത്രമല്ല, ഒരു രാജ്യത്തിന്റെ വളര്‍ച്ചയുടെയും പുരോഗതിയുടെയും മാനദണ്ഡം. സാമൂഹിക സമത്വവും അരുവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ മുന്നേറ്റവുമാണ്. തദടിസ്ഥാനത്തിലാണ് സര്‍വകലാശാലകളില്‍ ദളിത് പഠന വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തിയത്. അത് ഉപേക്ഷിക്കുന്നത് സാമൂഹിക സമത്വത്തിനുള്ള ശ്രമങ്ങളോട് മുഖം തിരിക്കലും ഒരു പരിഷ്‌കൃത ഭരണകൂടത്തിന് നിരക്കാത്തതുമാണ്. ലേറെ ഗ്രാമങ്ങളില്‍ നിന്ന് ദളിതര്‍ക്ക് നാട് വിടേണ്ടി വന്ന സംഭവവും സാക്ഷ്യപ്പെടുത്തുന്നു. ഏറ്റവുമൊടുവില്‍ ദളിത് ഉന്നമനം ലക്ഷ്യം വെച്ചു രാജ്യത്തെ 35 സര്‍വകലാശാലകളില്‍ യു പി എ സര്‍ക്കാര്‍ അനുവദിച്ച പഠന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കയാണ് കേന്ദ്ര സര്‍ക്കാര്‍. ദളിത് ഗവേഷണം, അംബേദ്കര്‍ തത്വചിന്ത, സാമൂഹിക അസമത്വം, സംവരണം തുടങ്ങി രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത പഠന ശാഖകള്‍ നടത്തി വന്നിരുന്ന ‘സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ആന്‍ഡ് എക്‌സ്‌ക്ലൂഷന്‍ പോളിസി’യാണ് നിര്‍ത്തലാക്കുന്നത്. ഏപ്രിലില്‍ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഈ പഠന വിഭാഗത്തിന് ഫണ്ട് അനുവദിക്കേണ്ടതില്ലെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച് യു ജി സി അറിയിപ്പ് മേല്‍ സര്‍വകലാശാലകള്‍ക്ക് ലഭിച്ചു കഴിഞ്ഞു.

വികസനവും അറിവിന്റെ വെളിച്ചവും വേണ്ടത്ര കടന്നു ചെന്നിട്ടില്ലാത്ത ഗ്രാമങ്ങളില്‍ മാത്രമല്ല, സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരെ ദളിതരുടെ അവസ്ഥ അതിദയനീയമാണ്. ക്ലാസ്മുറികളിലും ലൈബ്രറിയിലും ഹോസ്റ്റലിലുമെല്ലാം അവര്‍ക്ക് സ്വതന്ത്രമായ ജീവിതം നിഷേധിക്കപ്പെടുന്നു. കളിസ്ഥലങ്ങളിലും പൊതു ഇടങ്ങളിലും പ്രവേശനമില്ല. ദളിതരുടെ സ്‌കോളര്‍ഷിപ്പുകള്‍ തടഞ്ഞുവെക്കുന്നു. ഗവേഷണത്തിനാവശ്യമായ ഗൈഡുകളുടെയും സൂപ്പര്‍വൈസര്‍മാരുടെയും സേവനം നിഷേധിക്കപ്പെടുന്നു. പരീക്ഷകളില്‍ പലപ്പോഴും നിഗൂഢമായി തോല്‍പ്പിക്കപ്പെടുന്നു. ഐ ഐ ടികളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രതാപ്ഗഢ് ജില്ലയിലെ ദളിത് സഹോദരന്മാരുടെ വീടിനു നേരെ നടന്ന ആക്രമണം ദളിതരുടെ വിദ്യാഭ്യാസപരമായ മുന്നേറ്റം പോലും സവര്‍ണര്‍ അസഹിഷ്ണുതയോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നതാണ്. പിന്നാക്ക സമുദായങ്ങളുടെ വിദ്യാഭ്യാസപരമായും ചിന്താപരമായുമുള്ള വളര്‍ച്ചയാണ് രാജ്യത്തെ സര്‍വകലാശാലകളില്‍ ശക്തിപ്പെട്ടു വരുന്ന ജാതീയവിരുദ്ധ ചിന്തകള്‍ക്കും ദളിത് മുന്നേറ്റത്തിനും പ്രചോദനമെന്ന് സവര്‍ണ മേധാവികളാല്‍ നയിക്കപ്പെടുന്ന ഭരണകൂടങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ദളിതര്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ അടിസ്ഥാന കാരണങ്ങളും ജാതിക്കും വര്‍ണവിവേചനത്തിനുമെതിരെ അംബേദ്കര്‍ അടക്കമുള്ള നേതാക്കള്‍ നടത്തിയ പോരാട്ടത്തിന്റെ ചരിത്രവും പഠിച്ചറിയുന്നതോടെ വിദ്യാര്‍ഥികളില്‍ പോരാട്ട വീര്യം ശക്തിപ്പെടുകയാണ്. ഇത്തരം ചരിത്ര സത്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് സവര്‍ണ വിഭാഗം നേരത്തെ തന്നെ പരമാവധി തടസ്സപ്പെടുത്തി വരുന്നുണ്ട്. സര്‍വകലാശാലകളിലെ ദളിത് പഠന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം അതിന്റെ തുടര്‍ച്ചയായി വേണം കാണേണ്ടത്.
രാജ്യം ഡിജിറ്റല്‍ യുഗത്തിലേക്ക് കുതിക്കുകയാണെന്നാണ് ഭരണ തലപ്പത്തുള്ളവര്‍ അവകാശപ്പെടുന്നത്. എങ്കിലും അവരുടെ മനസ്സുകളെ ഇന്നും അടക്കി ഭരിക്കുന്നത് ജാതീയത പോലെയുള്ള പ്രാകൃത വിശ്വാസങ്ങളും ചിന്തകളുമാണ്. കറന്‍സി ഇല്ലാത്ത വിനിമയമോ, ഡിജിറ്റലൈസേഷനോ മാത്രമല്ല, ഒരു രാജ്യത്തിന്റെ വളര്‍ച്ചയുടെയും പുരോഗതിയുടെയും മാനദണ്ഡം. സാമൂഹിക സമത്വവും അരുവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ മുന്നേറ്റവുമാണ്. തദടിസ്ഥാനത്തിലാണ് സര്‍വകലാശാലകളില്‍ ദളിത് പഠന വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തിയത്. അത് ഉപേക്ഷിക്കുന്നത് സാമൂഹിക സമത്വത്തിനുള്ള ശ്രമങ്ങളോട് മുഖം തിരിക്കലും ഒരു പരിഷ്‌കൃത ഭരണകൂടത്തിന് നിരക്കാത്തതുമാണ്.