അമീറിന് അര്‍കോ ബഹുമതി

Posted on: March 21, 2017 5:21 pm | Last updated: March 21, 2017 at 5:21 pm
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് അര്‍കോ പ്രതിനിധികള്‍
അബൂബക്കര്‍ അല്‍ സിദ്ദീഖ് മെഡല്‍ സമ്മാനിക്കുന്നു

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് അറബ് റെഡ് ക്രസന്റ്, റെഡ് ക്രോസ് സംഘടന(അര്‍കോ)യുടെ അബൂബക്കര്‍ അല്‍ സിദ്ദീഖ് മെഡല്‍. പ്രാദേശികം, മേഖല, അന്താരാഷ്ട്രം തലങ്ങളില്‍ അമീറിന്റെ മാനവിക സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവാണിത്. ഈ മേഖലയില്‍ ഖത്വര്‍ മുദ്ര പതിപ്പിച്ചിട്ടുമുണ്ട്.

അമീരി ദിവാനില്‍ അര്‍കോ പ്രതിനിധികള്‍ അമീറിന് അവാര്‍ഡ് കൈമാറി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി സംബന്ധിച്ചു.