ട്രംപിന്റെ അമേരിക്കയിലേക്ക് പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല: ഹോക്കിംഗ്

Posted on: March 21, 2017 8:05 am | Last updated: March 21, 2017 at 12:07 am
SHARE

ലണ്ടന്‍: ട്രംപിന്റെ അമേരിക്കയിലേക്ക് പോകാന്‍ തനിക്ക് ക്ഷണം ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്. അമേരിക്കയിലെ ശാസ്ത്രജ്ഞരോട് ട്രംപ് മോശമായ രീതിയിലാണ് പെരുമാറുന്നതെന്നതെന്ന് ഹോക്കിംഗ് പറഞ്ഞിരുന്നു. ഹോക്കിംഗിന് യു എസിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ അതിന് സാധിച്ചേക്കില്ലെന്നും ഐ ടി വി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച അറിവില്ലാത്ത ജനങ്ങളോടാണ് ട്രംപിന് കടപ്പാടുള്ളതെന്നും അവരെ സംതൃപ്തിപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നതെന്നും ഹോക്കിംഗ് കുറ്റപ്പെടുത്തി.

തീവ്രവലതുപക്ഷ ചിന്താഗതികളോടുള്ള യു എസ് ജനതയുടെ അനുകൂല സമീപനമാണ് ട്രംപിനെ അധികാരത്തിലേറ്റിയതെന്നും ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്താന്‍ രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്ക് വൈറ്റ്ഹൗസിന്റെ ആനുമതി വാങ്ങണമെന്ന ട്രംപിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here