കുളിമുറിയില്‍ ഫോണ്‍ ഉപയോഗിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു

Posted on: March 21, 2017 12:01 pm | Last updated: March 21, 2017 at 12:02 pm

ലണ്ടന്‍: ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബ്രിട്ടീഷ് യുവാവ് തന്റെ ഐ ഫോണില്‍ നിന്ന് ഷോക്കേറ്റ് മരിച്ചതാണെന്ന് കണ്ടെത്തി. റിച്ചാഡ് ബുള്‍ എന്ന 32കാരനെയാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 11ന് പടിഞ്ഞാറന്‍ ലണ്ടനിലെ ഈലിംഗിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ബാത്ത് റൂമില്‍ വെച്ച് ഐ ഫോണ്‍ തന്റെ നെഞ്ചില്‍ വെച്ച് ചാര്‍ജ് ചെയ്യവെ വെള്ളത്തില്‍ വീഴുകയും തുടര്‍ന്ന് യുവാവിന് ഷോക്കേല്‍ക്കുകയും ചെയ്തതെന്ന് കണ്ടെത്തി.

എക്സ്റ്റന്‍ഷന്‍ കോഡില്‍ കുത്തിയാണ് മൊബൈല്‍ ഫോണ്‍ യുവാവ് നെഞ്ചത്ത് വെച്ച് ഉപയോഗിച്ചത്. ഷോക്കേറ്റതിനെത്തുടര്‍ന്ന് നെഞ്ചത്ത് പൊള്ളലേറ്റിരുന്നു. ഭാര്യ ടാനിയ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ബുള്ളിനെ ബോധരഹിതനായി കാണപ്പെടുന്നത്. നെഞ്ചില്‍ പരുക്കു കണ്ടതിനെത്തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിനെ ആരോ ആക്രമിച്ചുവെന്നാണ് കരുതിയത്.