സ്റ്റോറീസിന് ബിസ് 2017 സംരംഭക പുരസ്‌കാരം

Posted on: March 20, 2017 9:40 pm | Last updated: March 20, 2017 at 9:40 pm
ബിസ് 2017 സംരംഭക പുരസ്‌കാരം അബ്ദുല്ല ഉബൈദുല്ലയില്‍ നിന്ന് കെ പി സഹീര്‍ സ്വീകരിക്കുന്നു

ദുബൈ: രാജ്യാന്തര വാണിജ്യ ഗുണമേന്മക്കുള്ള ബിസ് 2017 സംരംഭക പുരസ്‌കാരം സ്റ്റോറീസിന് ലഭിച്ചു.
ദുബൈയില്‍ നടന്ന ചടങ്ങില്‍ സ്റ്റോറീസ് സ്ഥാപകന്‍ കെ പി സഹീര്‍ ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ദിവ) എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അബ്ദുല്ല ഉബൈദുല്ലയില്‍ നിന്ന് ഏറ്റുവാങ്ങി. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എം ഡി ശംലാല്‍ അഹ്മദ് എം പി, മീഡിയ വണ്‍ സി ഇ ഒ അബ്ദുല്‍ മജീദ്, മഞ്ചേരി നാസര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ബ്രോനെറ്റ് ഗ്രൂപ്പിന് കീഴിലുള്ള സംരംഭമാണ് സ്റ്റോറീസ്. ആദ്യം കേരളത്തിലും പിന്നീട് പശ്ചിമേഷ്യയിലും ഹോങ്കോംഗ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ബിസിനസ് ശൃംഖല ബ്രോനെറ്റ് ഗ്രൂപ്പ് സ്വന്തമാക്കി. ഇന്ന് ഒരു കോടി ഡോളര്‍ വിറ്റുവരവുള്ള ബിസിനസ് ഗ്രൂപ്പാണിത്.