ഉത്തര കൊറിയ അത്യാധുനികമായ റോക്കറ്റ് എന്‍ജിന്‍ പരീക്ഷിച്ചു

Posted on: March 19, 2017 12:08 pm | Last updated: March 20, 2017 at 1:22 pm

ടോക്കിയോ: ഉത്തര കൊറിയ അത്യാധുനികമായ റോക്കറ്റ് എന്‍ജിന്‍ വിജകരമായി പരീക്ഷിച്ചു. മാര്‍ച്ച് 18ന്റെ വിപ്ലവം എന്നാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ ഇതിനെ വിശേഷിപ്പിച്ചത്. കിമ്മിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

റോക്കറ്റ് പരീക്ഷണത്തിന്റെ ഫലം വരും ദിവസങ്ങളില്‍ ലോകം കാണുമെന്ന് ഉന്‍ പറഞ്ഞു. ഉത്തര കൊറിയയുടെ ബഹിരാകാശ – സാറ്റലൈറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാകും പുതിയ എന്‍ജിന്‍ ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം യുഎന്നിന്റെ എതിര്‍പ്പ് മറികടന്ന് ഉത്തര കൊറിയ റോക്കറ്റ് വിക്ഷേപണം നടത്തിതയില്‍ ആശങ്കയുണ്ടെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു.