Connect with us

International

ഉ.കൊറിയക്കെതിരെ സൈനിക നീക്കം നടത്തുമെന്ന് യു എസ് മുന്നറിയിപ്പ്

Published

|

Last Updated

സിയൂള്‍ : ആണവശേഷിയുള്ള ഉത്തര കൊറിയയില്‍ നിന്നുള്ള ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉത്തര കൊറിയക്കെതിരെ സൈനിക നീക്കം നടത്തുകയെന്നത് അമേരിക്കക്കു മുന്നിലുള്ള തിരഞ്ഞെടുപ്പുകളിലൊന്നാണെന്ന് അമേരിക്കയുടെ ഉന്നത നയതന്ത്ര പ്രതിനിധി റെകസ് ടിലേഴ്‌സണ്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച ഉത്തര കൊറിയ ഒരു മിസൈല്‍ വിക്ഷേപണം നടത്തുകയും അതിനെ ജപ്പാനിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് മുന്നോടിയായുള്ള സൈനിക അഭ്യാസമാണെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.

ഇതിന് പിറകെയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ടിലേഴ്‌സന്റെ വാക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഉത്തര കൊറിയയെ പ്രതിരോധിക്കുന്നതിന് ദക്ഷിണ കൊറിയയില്‍ 28,000 അമേരിക്കന്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

എന്നാല്‍ മേഖലയിലുണ്ടാകുന്ന സംഘര്‍ഷം വന്‍ ആള്‍നാശമുണ്ടാക്കും. അമേരിക്കയുടെ തന്ത്രപരമായ സഹനശേഷി അവസാനിച്ചുവെന്നും ടിലേഴ്‌സണ്‍ പറഞ്ഞു. ഉത്തരകൊറിയക്കെതിരെ നയതന്ത്ര, സുരക്ഷ, സാമ്പത്തിക നടപടികള്‍ സ്വീകരിക്കുന്നത് ആരായുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest