Connect with us

Gulf

37 വര്‍ഷത്തെ പ്രവാസം; ടി എസ് മോഹന്‍ദാസ് നാട്ടിലേക്ക് മടങ്ങുന്നു

Published

|

Last Updated

ഷാര്‍ജ: നീണ്ട 37 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരുവല്ല മീന്തലക്കര തലപ്പാലം വീട്ടില്‍ ടി എസ് മോഹന്‍ദാസ് സ്വദേശത്തേക്ക് മടങ്ങുന്നു. 1979ലാണ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ ട്രാന്‍സ്‌പോര്‍ട് സൂപ്പര്‍വൈസറായ മോഹന്‍ദാസ് മുംബൈയില്‍ നിന്ന് വിമാന മാര്‍ഗം ദുബൈയിലെത്തിയത്. 1980ല്‍ ഷാര്‍ജയിലെ ഒരു ഡ്രൈവിംഗ് സ്‌കൂളില്‍ അല്‍പകാലം ജോലി ചെയ്ത മോഹന്‍ദാസ് ഡ്രൈവിംഗ് ലൈസന്‍സ് സമ്പാദിക്കുകയും 1981 വരെ ദുബൈ ഗള്‍ഫ് അല്‍ സഫ ഡയറി കമ്പനിയില്‍ ജോലി നോക്കുകയും ചെയ്തു. അതേവര്‍ഷം ഒക്‌ടോബറില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. 16 വര്‍ഷത്തെ സേവനത്തിന് ശേഷം ട്രാന്‍സ്‌പോര്‍ട് സൂപ്പര്‍വൈസറായി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം പിരിയും വരെയും അതേ പദവിയില്‍ തുടര്‍ന്നു.

26-ാം വയസിലാണ് മോഹന്‍ദാസ് പ്രവാസലോകത്തെത്തുന്നത്. പറയത്തക്ക സമ്പാദ്യങ്ങളൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ട് മക്കളെ നന്നായി പഠിപ്പിച്ച് ഉന്നത ജോലിയിലെത്തിക്കാന്‍ സാധിച്ചുവെന്നത് പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കാണുന്നുവെന്നും കുടുംബ സമേതം ഇവിടെ ജീവിക്കാന്‍ കഴിഞ്ഞത് ഭാഗമായി കരുതുന്നുവെന്നും മോഹന്‍ദാസ് പറഞ്ഞു.
ശിഷ്ടകാലം നാട്ടില്‍ കുടുംബത്തോടൊപ്പം താമസിക്കാനാണ് ആഗ്രഹം. ഭാര്യ: സുലോചന. മക്കള്‍: ശാം (എന്‍ജി. ദുബൈ), ശാലു (എച്ച് ആര്‍ മാനേജര്‍ അബുദാബി).

 

Latest