ഇറാനിയര്‍ തീര്‍ത്ഥാടകര്‍ക്കുള്ള ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: March 17, 2017 9:29 pm | Last updated: March 17, 2017 at 9:29 pm
SHARE

ദമ്മാം: ഈ വര്‍ഷത്തെ ഹജ്ജിനു വേണ്ടി എത്തുന്ന ഇറാനിയന്‍ തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സഊദി ഹജ്ജ് ഉംറ കാര്യ മന്ത്രി മുഹമ്മദ് സ്വാലിഹ് ബിന്‍ ത്വാഹിര്‍ ബെന്‍ത്വിന്‍, ഇറാനിയന്‍ ഹജ്ജ് തീര്‍ത്ഥാടക സംഘടനാ തലവന്‍ ഹാമിദ് മുഹമ്മദി എന്നിവര്‍ ജിദ്ദയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ആവശ്യമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയായതായി ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു.

സഊദിയും അതിന്റെ നേതൃത്വവും തീര്‍ത്ഥാടനത്തിനെത്തുന്ന മുഴുവന്‍ ഹാജിമാരെയും ഉംറ സന്ദര്‍ശകരെയും മറ്റു അതിഥികളെയും രാഷ്ടങ്ങളുടെയോ അതിര്‍ത്തിയുടേയോ വേര്‍തിരിവില്ലാതെ പരിഗണിക്കാന്‍ സന്നദ്ധമാണ്. വിവിധ മുസ്‌ലിം രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് രാജ്യത്ത് തങ്ങാനും തടസ്സങ്ങളില്ലാതെ ആരാധനാ കര്‍മ്മങ്ങള്‍ നിറവേറ്റുന്നതിനും സൗകര്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് രാജ്യത്തിന്റെ സമ്പത്ത് ചിലവഴിക്കുന്നതിന് മടിയില്ലെന്നും അധികൃതര്‍ അറിയിച്ചു.