Connect with us

Gulf

ദുബൈയില്‍ ഇന്ത്യന്‍ രൂപക്ക് വിലകൂടി

Published

|

Last Updated

ദുബൈ: ഇന്ത്യന്‍ രൂപക്ക് വിലകൂടി. എക്‌സ്‌ചേഞ്ചുകളില്‍ ഒരു ദിര്‍ഹത്തിന് 17.87 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. 1,000 രൂപ നാട്ടിലെത്താന്‍ വേണ്ടത് 56.25 ദിര്‍ഹം. സമീപകാലത്ത് ആദ്യമായാണ് ദിര്‍ഹത്തിന്റെ വിനിമയനിരക്ക് 18 രൂപയില്‍ താഴെയാകുന്നത്.

ഇന്നലെ രാവിലെ മുതല്‍ വൈകുംവരെ ഒരേ നിരക്കിലായിരുന്നു. എക്‌സ്‌ചേഞ്ചില്‍ പണമയക്കാന്‍ എത്തിയ ചിലര്‍ നിരാശരായി മടങ്ങുകയും ചെയ്തു. ഇന്ത്യയിലെ തിരഞ്ഞെടുപ്പുഫലമാണ് രൂപ കരുത്താര്‍ജിക്കാന്‍ വഴിയൊരുക്കിയത്.