ഐ ഡി കാര്‍ഡുമായി ബന്ധിപ്പിച്ച് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് നല്‍കാന്‍ ക്യു എല്‍ എം

Posted on: March 16, 2017 11:04 pm | Last updated: March 16, 2017 at 10:05 pm

ദോഹ: ഇന്‍ഷ്വറന്‍സ് കാര്‍ഡ് ഖത്വര്‍ ഐ ഡി കാര്‍ഡുമായി യോജിപ്പിച്ച് രാജ്യത്തെ മുന്‍നിര ആരോഗ്യ- ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയായ ക്യു ലൈഫ് ആന്‍ഡ് മെഡിക്കല്‍ ഇന്‍ഷ്വറന്‍ (ക്യു എല്‍ എം). ഐ ഡി കാര്‍ഡ് ഉപയോഗിച്ച് ക്യു എല്‍ എം സേവനങ്ങള്‍ നേടാന്‍ സാധിക്കുന്ന സംവിധാനമാണിത്. ഇതോടെ ഇനിമുതല്‍ ക്യു എല്‍ എം മെഡിക്കല്‍ കാര്‍ഡ് കൊണ്ടുനടക്കേണ്ടതില്ല.

പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും സേവനം ലഭ്യമാണ്. വിപണിയില്‍ ഈ സേവനം അവതരിപ്പിക്കുന്ന ആദ്യ സ്വകാര്യ ഇന്‍ഷ്വറന്‍സ് സ്ഥാപനമാണ് ക്യു എല്‍ എം. കാലാവധിയുള്ള ഐ ഡി, മെഡിക്കല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് പുതിയ സംവിധാനത്തിലേക്ക് മാറാം.