Connect with us

National

നവ്‌ജ്യോത് സിംഗ് സിദ്ദുവിന് പഞ്ചാബ് മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിപദവി

Published

|

Last Updated

നവജോത് സിംഗ് സിദ്ദു

ഛണ്ഡിഗഡ്: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് പഞ്ചാബ് മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിപദവി ലഭിച്ചു. സിദ്ദുവിന് ഉപമുഖ്യമന്ത്രിപദം ലഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ നിലപാട് വിനയായി. തന്റെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി വേണ്ടെന്നും രണ്ടു അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അമരീന്ദര്‍ നിലപാടെടുത്തു. ഇതോടെയാണ് സിദ്ദുവിന് കാബിനറ്റ് മന്ത്രി പദവി നല്‍കാമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബിജെപി എംപി സ്ഥാനവും പാര്‍ട്ടി സ്ഥാനവും രാജിവച്ച് സിദ്ദു കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. കിഴക്കന്‍ അമൃത്സര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ സിദ്ദു 42,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചു കയറിയത്.

Latest