മലപ്പുറം ജില്ലയിലെ ഡിവൈ എസ് പിമാര്‍ക്ക് സ്ഥലം മാറ്റം

Posted on: March 16, 2017 12:48 pm | Last updated: March 16, 2017 at 12:01 pm

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ തിരൂര്‍, മലപ്പുറം, പെരിന്തല്‍മ്മണ്ണ ഡി വൈ എസ് പിമാരെ മാറ്റി. വി എ ഉല്ലാസിനെ തിരൂര്‍ ഡി വൈ എസ് പിയായും എ എസ് രാജുവിനെ മലപ്പുറം ഡി വൈ എസ് പിയായും എസ് പി സുരേഷ്‌കുമാറിനെ പെരിന്തല്‍മണ്ണ ഡിവൈ എസ് പിയായും നിയമിച്ചു.

തിരൂര്‍ ഡി വൈ എസ് പി ആയിരുന്ന എ ജെ ബാബുവിനെ എസ് ബി സി ഐ ഡി എസ് എസ് ഡബ്ല്യു കണ്ണൂരും മലപ്പുറം ഡിവൈ എസ് പി ആയിരുന്ന പ്രദീപ് കുമാറിനെ മലപ്പുറം സി ബി സി ഐ ഡി ഇക്കോണിക് ഒഫന്‍സ് വിംഗിലും പെരിന്തല്‍മ്മണ്ണ ഡി വൈ എസ് പി ആയിരുന്ന എം പി മോഹനചന്ദ്രനെ മലപ്പുറം ഡി സി ആര്‍ ബിയിലും നിയമിച്ചു.