Kollam
വിരുന്നിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച 65 കാരന്‍ പിടിയില്‍

അഞ്ചല്‍: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ 16 കാരിയെ പീഡിപ്പിച്ച 65 കാരനായ ബന്ധു അറസ്റ്റില്‍. വിളക്കുപാറ മഞ്ജു സദനത്തില്‍ ആന്റണി(65) ആണ് ഏരൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രക്ഷാകര്‍ത്താക്കളോടൊപ്പം ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു പെണ്‍കുട്ടി.
തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി അസ്വസ്ഥയായി കാണപ്പെട്ടതിനെത്തുടര്‍ന്ന് മാതാവ് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന വിവരം മനസിലായത്. രക്ഷാകര്‍ത്താക്കള്‍ ഉടന്‍ കൊല്ലം വനിതാ സെല്ലില്‍ പരാതിപ്പെടുകയായിരുന്നു.
---- facebook comment plugin here -----