വിജയ് ഹസാരെ ട്രോഫി: മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും സെമിയില്‍

Posted on: March 16, 2017 11:35 am | Last updated: March 16, 2017 at 11:02 am
SHARE

ഡല്‍ഹി: മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിന്റെ സെമി ഫൈനലില്‍ കടന്നു. ആവേശം നിറഞ്ഞ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗാളിനെ നാല് വിക്കറ്റിന് കീഴടക്കിയാണ് ബംഗാളിന്റെ സെമി പ്രവേശനം. ഇന്ന് നടക്കുന്ന ആദ്യ സെമിയില്‍ ബറോഡ തമിഴ്‌നാടിനെയും നാളെ രണ്ടാം സെമിയില്‍ ബംഗാള്‍ ഝാര്‍ഖണ്ഡിനെയും നേരിടും. ഈ മാസം 19നാണ് ഫൈനല്‍.

ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര നിശ്ചിത അന്‍പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗാള്‍ ഒരു പന്ത് ബാക്കി നില്‍ക്കെ 320 റണ്‍സടിച്ച് ലക്ഷ്യം മറികടന്നു. അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ ബൗണ്ടറി നേടിയ കസിയാണ് ബംഗാളിനെ വിജയത്തിലേക്ക് നയിച്ചത്. ശ്രീവത്സ് ഗോസ്വാമി (74), അനുഷ്ടുപ്പ് മഞ്ജുംദാര്‍ (66), സുദിപ് ചാറ്റര്‍ജി (60 *) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ബംഗാളിന് ജയമൊരുക്കിയത്. അഗ്നിവ് പാന്‍ (47), ക്യാപ്റ്റന്‍ മനോജ് തിവാരി (40) എന്നിവരും തിളങ്ങി.
നേരത്തെ രാഹുല്‍ ത്രിപാദി (95), നിഖില്‍ നായ്ക് (63) എന്നിവരുടെ മികച്ച ബാറ്റിംഗിന്റെ മികവിലാണ് മഹാരാഷ്ട്ര മൂന്നൂറ് കടന്നത്. വിദര്‍ഭയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് എം എസ് ധോണി നയിക്കുന്ന ഝാര്‍ഖണ്ഡ് അവസാന നാലില്‍ കടന്നത്. വിദര്‍ഭ മുന്നോട്ടുവെച്ച് 160 റണ്‍സിന്റെ വിജയ ലക്ഷ്യം ഝാര്‍ഖണ്ഡ് 45.1 ഓവറില്‍ മറികടന്നു. സിക്‌സറിലൂടെ ധോണി വിജയ റണ്‍ കുറിച്ചു. 27 പന്തുകള്‍ നേരിട്ട ധോണി 18 റണ്‍സെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here