Connect with us

International

മതനിന്ദ ഉള്ളടക്കങ്ങള്‍ നീക്കണമെന്ന് നവാസ് ശരീഫ്

Published

|

Last Updated

ഇസ്‌ലാമാബാദ്: സോഷ്യല്‍ മീഡിയകളിലെ മതനിന്ദാ ഉള്ളടക്കങ്ങള്‍ ഉടനടി നീക്കം ചെയ്യാനും ഇവ പ്രചരിപ്പിച്ചവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് അധികൃതരോട് ഉത്തരവിട്ടു. ഒരു ഹൈക്കോടതി ഉത്തരവിന് തൊട്ടുപിറകെയാണ് ശരീഫ് ഇത്തരമൊരു ഉത്തരവിറക്കിയത്. ഇത്തരം ഹീനമായ പ്രവര്‍ത്തികള്‍ നടത്തുന്നവര്‍ക്കെതിരെ കാലതാമസം കൂടാതെ നടപടിയെടുക്കണമെന്ന് ശരീഫ് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാനോട് ഉത്തരവിട്ടു.

മതനിന്ദാ പരാമര്‍ശങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് മുഴുവന്‍ മുസ്‌ലിം സമുദായത്തിന്റേയും മതവികാരത്തെ വ്രണപ്പെടുത്തുന്ന ഹീനമായ ഗൂഢാലോചനയാണെന്ന് ശരീഫ് പറഞ്ഞു. കോടതി ഉത്തരവിട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം ഉത്തരവിട്ടു. ഫേസ്ബുക്കിലെ ഇസ്‌ലാം വിരുദ്ധ പേജുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് കഴിഞ്ഞ ആഴ്ച ഇസ്‌ലാമാബാദ് ഹൈക്കോടതി ആഭ്യന്തര മന്ത്രാലയത്തോട് ഉത്തരവിട്ടിരുന്നു. ഇത്തരം മതനിന്ദാ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി പത്തംഗ സമിതിയെ നിയോഗിക്കാന്‍ പാക്കിസ്ഥാന്‍ പാര്‍ലിമെന്റ് തീരുമാനിച്ചിട്ടുണ്ട്.