സമസ്ത ഹാദി കോളജുകള്‍ സ്ഥാപിക്കുന്നു

Posted on: March 15, 2017 7:22 pm | Last updated: March 15, 2017 at 7:22 pm

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട് ജില്ലാ കമ്മിറ്റി താലൂക്കുകള്‍ കേന്ദ്രീകരിച്ച് ഹാദി കോളജുകള്‍ സ്ഥാപിക്കുന്നു. വരുന്ന അധ്യയന വര്‍ഷം ഹാദി കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സിന് ജില്ലയില്‍ തുടക്കമാകും.

ജാമിഅത്തുല്‍ ഹിന്ദിന്റെ സിലബസ് പ്രകാരമുള്ള കോഴ്‌സില്‍ എസ്.എസ്.എല്‍.സിക്ക് ഉയര്‍ന്ന ഗ്രേഡ് ലഭിച്ചവര്‍ക്കാണ് പ്രവേശനം നല്‍കുക. ഇതു സംബന്ധമായി ചേര്‍ന്ന ജില്ലാ മുശാവറ യോഗത്തില്‍ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. കാന്തപുരം എ പി മുഹമ്മദ് മുസ് ലിയാര്‍, സി മുഹമ്മദ് ഫൈസി, കെ കെ അഹമ്മദ്കുട്ടി മുസ് ലിയാര്‍, വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുറഹ് മാന്‍ ബാഖവി മടവൂര്‍ സംബന്ധിച്ചു.