Connect with us

Gulf

ട്രംപിനെ കാണാൻ സഊദി പ്രതിരോധ മന്ത്രി അമേരിക്കയിൽ

Published

|

Last Updated

ദമ്മാം: സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിൻസ്‌ മുഹമ്മദ്‌ ബിൻ സൽമാൻ, പ്രസിഡന്റ്‌ റൊണാൽഡ്‌ ട്രമ്പിനെ കാണുന്നതിനായി അമേരിക്കയിലെത്തി. ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ ഇരു രാജ്യങ്ങളുടെയും പൊതു താൽപര്യ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും വ്യാഴാഴ്ചയാണ്‌ ഔദ്യോഗിക സന്ദരശനത്തിന് സഊദി വിട്ടത്‌.

സാമ്പത്തിക അഴിച്ചുപണിയുടെ ഭാഗമായി എണ്ണേതര വരുമാനം വർദ്ധിപ്പിന്നതിനും അമേരിക്കൻ സാങ്കേതിക രംഗത്ത്‌ വലിയ നിക്ഷേപങ്ങൾ നടത്തുന്നതിനുമുള്ള ചർച്ചകൾ മുന്നോട്ട്‌ വെക്കും. എപ്പോഴാണ്‌ ട്രമ്പുമായുള്ള സംഗമമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചർച്ച നടന്നാൽ ഇദ്ദേഹമാവും ഗൾഫ്‌ അറബ്‌ രാജ നേതൃത്വത്തിൽ നിന്ന്  പുതുതായി ചുമതലയേറ്റതിന്‌ ശേഷം ട്രമ്പുമായി ആദ്യം നേരിട്ട്‌ കൂടിക്കാഴ്ച നടത്തുന്ന വ്യക്തി. ആഗോള ഊർജ്ജ പ്രതിസന്ധിയും വാഷിംഗ്‌ടൺ പിന്തുണയോടെ സിറിയ, ഇറാഖ്‌, ലിബിയ, യമൻ തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞ രണ്ട്‌ വർഷമായി തുടരുന്ന ഇറാൻ ശിയാ വിമത ഇടപെടലുകളും പ്രധാന ചർച്ചാ വിഷയമാകും.

ലോകത്തിലെ ഏറ്റവും വലിയ ഇന്ധന കയറ്റുമതി രാജ്യമെന്ന നിലയിലും വലിയ അമേരിക്കൻ ആയുധ ഉപഭോക്താവ്‌ എന്ന നിലയിലും സിറിയൻ ദാഇശ്‌ തീവ്രവാദികൾക്കെതിരെയുള്ള അമേരിക്കൻ നേതൃ സഖ്യവും ചർച്ചയിൽ വരും. സഊദി പരിവർത്തന പദ്ധതിയുടെ ഭാഗമായുള്ള വിപണി കേന്ദ്രീകൃത വിഷൻ അവതരിപ്പിക്കുന്നതിന്‌ നടത്തിയ സിലിക്കൺ വാലിയിലെ പര്യടനത്തിന്‌‌ ഒരു വർഷം തികയുന്നതിന്‌ മുമ്പാണ്‌ ഈ കൂടിക്കാഴ്ച എന്ന പ്രത്യേകതയും അമേരിക്കൻ സന്ദർശനത്തിനുണ്ട്‌.

രാജ്യത്തിന്റെ കഴിഞ്ഞ കാല അനുഭവങ്ങളെ കണക്കിലെടുത്ത്‌‌ 25 വയസ്സിനു താഴെയുള്ള 21 മില്യൻ വരുന്ന യുവാക്കൾക്കായി സ്വകാര്യ മേഖലയിൽ തികച്ചും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്‌ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ്‌ സന്ദർശനം. 10 മില്യൻ വിദേശികളാണ്‌ സഊദിയിൽ ഉള്ളതായി കണക്കാക്കുന്നത്‌. കടുത്ത തൊഴിലില്ലായ്മ, വൈദഗ്‌ധ്യത്തിന്റെ കുറവ്‌, എണ്ണവില തകർന്നതിന്റെ അടിസ്ഥാനത്തിൽ ജീവിത നിലവാരം സംരക്ഷിക്കാൻ കഴിയത്ത അവസ്ഥ എന്നിവയാണ് പ്രധാനമായും സഊദി യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ. പരിവർത്തന പദ്ധതി വിഷൻ 2030 ന്റെ സാക്ഷാൽക്കാരത്തിന് വേണ്ടി സഊദി ഭരണാധികാരി സൽമാൻ രാജവ്‌ നടത്തുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം ഇപ്പോൾ ജപ്പാനിലാണുള്ളത്‌. മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ യു എസ്‌ പര്യടനത്തിന്‌ പുറപ്പെടുന്നതിന്‌ മുമ്പ്‌ സിറ്റി ഗ്രൂപ്പ്‌ ചീഫ്‌ എക്സിക്യൂട്ടീവ്‌ മികാഏൽ കൊർബത്തുമായി രാജ്യത്തും പുറത്തും ഉള്ള നിക്ഷേപ സാധ്യതകളെക്കുറിച്ച്‌ റിയാദിൽ ചർച്ച നടത്തിയിരുന്നു.

Latest