തിരഞ്ഞെടുപ്പ് വിജയം: ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍

Posted on: March 14, 2017 11:19 am | Last updated: March 14, 2017 at 11:19 am

മുംബൈ: അഞ്ച് സംസ്ഥാനങ്ങിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഓഹരി വിപണികള്‍ റെക്കോര്‍ഡ് നേട്ടത്തില്‍. സെന്‍സെക്‌സ് 510 പോയന്റ് ഉയര്‍ന്നു 29431ല്‍വരെ എത്തി. നിഫ്റ്റി 149 പോയന്റ് ഉയര്‍ന്ന് 9083ലും എത്തി. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യവും ഉയര്‍ന്നു. 43 പൈസ കൂടി 66.17 രൂപയിലെത്തി.