ഫിഫ പറയുന്നു ബില്ലിയാണ് ആ താരമെന്ന്

Posted on: March 14, 2017 6:47 am | Last updated: March 14, 2017 at 12:48 am

ഫുട്‌ബോളിന്റെ ആഗോള സംഘടനയായ ഫിഫ പ്രൊഫഷണല്‍ ഫുട്‌ബോളിലെ ഏറ്റവും പ്രായമേറിയ ഗോള്‍ സ്‌കോററായി കസുയോഷി മ്യൂറയെ പ്രഖ്യാപിച്ചിട്ടില്ല. 1919 ല്‍ ഇംഗ്ലണ്ടിനെതിരെ വെയില്‍സിനായി ഗോളടിച്ച ബില്ലി മെറെഡിതാണ് ഫിഫയുടെ രേഖകളില്‍ പ്രായമേറിയ സ്‌കോറര്‍. 45 വയസും 73 ദിവസവുമായിരുന്നു ഗോളടിക്കുമ്പോള്‍ ബില്ലിയുടെ പ്രായം.

ക്ലബ്ബ് ഫുട്‌ബോളില്‍ 1924 ല്‍ ബില്ലി മെറെഡിയന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി സ്‌കോര്‍ ചെയ്യുമ്പോള്‍ പ്രായം 49 വയസും 208 ദിവസവും. എഫ് എ കപ്പില്‍ ബ്രൈറ്റനെതിരെ ആയിരുന്നു ഈ സ്‌കോറിംഗ്.