Connect with us

Sports

കോഹ്‌ലിയെ മറികടന്ന് അഫ്ഗാന്‍ താരം

Published

|

Last Updated

ന്യൂഡല്‍ഹി: വിരാട് കോഹ്ലിയെ മറികടന്ന് ഒരു അഫ്ഗാന്‍ ക്രിക്കറ്റര്‍ രാജ്യാന്തര ക്രിക്കറ്റില്‍ പേരെടുത്തിരിക്കുന്നു. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഇന്ത്യന്‍ നായകന്‍ വിരാടിനെ അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് ശെഹ്‌സാദ് പിറകിലാക്കിയിരിക്കുന്നു. ടി20 റണ്‍സ് പട്ടികയില്‍ ഷെഹ്‌സാദ് നാലാം സ്ഥാനത്തും കോഹ്‌ലി അഞ്ചാം സ്ഥാനത്തുമാണ്.

അയര്‍ലന്‍ഡിനെതിരെ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ 31 റണ്‍സെടുത്തതോടെയാണ് കോഹ്ലിയെ പിന്തള്ളിയത്. 43 പന്തുകളില്‍ 72 റണ്‍സ് നേടിയശെഹ്‌സാദിന്റെ മികവില്‍ അഫ്ഗാനിസ്ഥാന്‍ 28 റണ്‍സിന് ജയിച്ചു.
ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ കൂടിയായ ശഹ്‌സാദിന് 58 കളികളില്‍ 32.34 ശരാശരിയില്‍ 1779 റണ്‍സുണ്ട്.
അതേസമയം, കോഹ്‌ലിക്ക് 44 കളികളില്‍ 53.40 ശരാശരിയില്‍ 1709 റണ്‍സാണുള്ളത്. ന്യൂസിലന്‍ഡ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലമാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമത്.

 

---- facebook comment plugin here -----

Latest