മുഖ്യമന്ത്രി ഉള്‍പ്പെടെ 27 പേരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് അനില്‍ അക്കരെ

Posted on: March 13, 2017 2:34 pm | Last updated: March 14, 2017 at 12:49 am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഭരണ പ്രതിപക്ഷത്തുള്ള 27 പേരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് അനില്‍ അക്കരെ എംഎല്‍എയുടെ ആരോപണം. നിയമസഭയില്‍ ധന വിനിയോഗ ബില്ലിന്റെ ചര്‍ച്ചക്കിടെയാണ് എംഎല്‍എ ഗുരുതര ആരോപണം ഉന്നയിച്ചത്. എന്നാല്‍ ആരാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

സിപിഎം നേതാക്കള്‍ക്ക് പോലും ഫോണ്‍ ചോര്‍ത്തലില്‍ നിന്ന് രക്ഷയില്ലെന്നും ബിഎസ്എന്‍എല്ലില്‍ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സികളോ പോലീസോ ആണോ ചോര്‍ത്തുന്നത് എന്നത് സംബന്ധിച്ചും ഒരു സൂചനയുമില്ല.