ട്രാന്‍സ് ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ്: അപേക്ഷ നല്‍കാം

Posted on: March 11, 2017 12:59 pm | Last updated: March 11, 2017 at 12:59 pm

കല്‍പ്പറ്റ: ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ നല്‍കാം. തിരിച്ചറിയല്‍ കാര്‍ഡിന് അര്‍ഹതയുള്ളവര്‍ മാര്‍ച്ച് 18നകം അടുത്തുള്ള ഐ.സി.ഡി.എസ്.

ഓഫീസുമായോ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ 04936 205307