മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ 12.92 ലക്ഷം വോട്ടര്‍മാര്‍

Posted on: March 11, 2017 11:47 am | Last updated: March 11, 2017 at 11:47 am

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ 2017 ജനുവരി 14ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയനുസരിച്ച് 12,92,754 വോട്ടര്‍മാരുണ്ട്. ജനുവരി 14 ന് 18 വയസ് തികഞ്ഞവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതില്‍ 6,47,195 എണ്ണം സ്ത്രീകളും 6,45,559 എണ്ണം പുരുഷന്‍മാരുമാണ്. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നിവയാണ് മലപ്പുറത്തെ നിയമസഭാ മണ്ഡലങ്ങള്‍. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലം പെരിന്തല്‍മണ്ണയാണ് 1,91,796 വോട്ടര്‍മാര്‍. ഏറ്റവും കുറവുള്ളത് വേങ്ങരയിലാണ് 1,65,822. ഏറ്റവും കൂടുതല്‍ വനിതാ വോട്ടര്‍മാരുള്ളത് പെരിന്തല്‍മണ്ണയിലാണ് 98,693 ഏറ്റവും കുറവുള്ളത് വേങ്ങരയിലാണ് 80,324 പേര്‍. മറ്റ് മണ്ഡലങ്ങളിലെ വിശദാംശങ്ങള്‍. മണ്ഡലം വോട്ടര്‍മാരുടെ എണ്ണം സ്ത്രീ, പുരുഷന്‍ എന്ന ക്രമത്തില്‍ കൊണ്ടോട്ടി : 1,85,295, 91,971, 93,324.
മഞ്ചേരി : 1,88,002, 95,266, 92,736. പെരിന്തല്‍മണ്ണ: 1,91,796, 98,693, 93,103, മങ്കട: 1,91,370, 97,560, 93,810.
മലപ്പുറം: 1,91,346, 94,721, 96,625.
വള്ളിക്കുന്ന് : 1,79,123, 88,660, 90,463 വേങ്ങര: 1,65,822, 80,324, 85,498.