വിവാഹിതര്‍ക്കും പുരോഹിതരാകാം: പോപ്പ്

Posted on: March 11, 2017 11:16 am | Last updated: March 11, 2017 at 11:16 am

വത്തിക്കാന്‍സിറ്റി: കത്തോലിക്ക സഭയില്‍ പുരോഹിതന്മാരുടെ എണ്ണം കുറഞ്ഞുവരുന്നത് പരിഗണിക്കാനായി പരിഹാരമാര്‍ഗവുമായി പോപ്പ് രംഗത്ത്. ഇനി മുതല്‍ വിവാഹിതര്‍ക്കും പുരോഹിതരാകാമെന്ന സൂചനയാണ് ലോക കത്തോലിക്കാ സഭാ മേധാവി ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്നലെ നല്‍കിയത്. വിവാഹിതരെ സഭയുടെ പരോഹിതനാക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗ്രാമ പ്രദേശങ്ങളിലേക്കും മറ്റും പുരോഹിതരാകാന്‍ ആളെ കിട്ടാത്ത അവസ്ഥ സഭക്ക് വെല്ലുവിളിയായതായി അദ്ദേഹം വ്യക്തമാക്കി. ജര്‍മന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരമ്പരാഗതമായി അവിവാഹിതരെയാണ് സഭ പുരോഹിതാക്കാറുള്ളത്.