റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി ബി.പി.കാനുന്‍ഗോയെ നിയമിച്ചു

Posted on: March 10, 2017 10:37 pm | Last updated: March 10, 2017 at 10:37 pm

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി ബി.പി.കാനുന്‍ഗോയെ നിയമിച്ചു. കാബിനറ്റ് അപ്പോയിന്റ്‌സ് കമ്മിറ്റി ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ആര്‍.ഗാന്ധിയുടെ ഒഴിവിലേക്കാണ് കാനുന്‍ഗോയുടെ നിയമനം. ഏപ്രില്‍ മൂന്നിന് ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കും.

സെന്‍ട്രല്‍ ബാങ്ക് എക്‌സിക്യുട്ടിവ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു കാനുന്‍ഗോ.