Connect with us

National

പുതിയ പത്ത് രൂപ നോട്ട് ഉടന്‍

Published

|

Last Updated

മുംബൈ: കൂടുതല്‍ സുരക്ഷാ സവിശേഷതകള്‍ ഉള്‍പ്പെടുത്തി പുതിയ പത്ത് രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കാന്‍ റിസര്‍വ് ബേങ്ക് തീരുമാനിച്ചു. നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതിന് ശേഷം വിപണിയില്‍ നിലവിലുള്ള കറന്‍സി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പത്ത് രൂപ നോട്ടുകള്‍ അവതരിപ്പിക്കുന്നതെന്ന് ആര്‍ ബി ഐ അറിയിച്ചു.
രാജ്യത്ത് 2005 മുതല്‍ നിലവിലുള്ള മഹാത്മ ഗാന്ധി സീരീസുകളില്‍ നമ്പര്‍ പാനലുകളില്‍ അധികമായി “എല്‍” അക്ഷരം കൂട്ടിച്ചേര്‍ത്ത് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ കൈയൊപ്പോടെയാണ് പുതിയ പത്ത് രൂപ നോട്ടുകള്‍ പുറത്തിറക്കുക.

പുതിയ നോട്ടുകളില്‍ അവതരിപ്പിച്ചിട്ടുള്ളത് പോലെ ആദ്യ മൂന്ന് അക്ഷരങ്ങള്‍ വലുതായും ബാക്കിയുള്ളവ ചെറുതായുമാണ് സീരിസ് നമ്പര്‍ രേഖപ്പെടുത്തുക. നോട്ടിന്റെ പിന്‍വശത്ത് നോട്ട് അച്ചടിച്ച വര്‍ഷം (2017) രേഖപ്പെടുത്തിയിട്ടുണ്ടാകും. പുതിയ പത്ത് രൂപ നോട്ടുകള്‍ ഇറക്കുന്നത് സംബന്ധിച്ച് റിസര്‍വ് ബേങ്ക് വിജ്ഞാപനം പുറത്തിറങ്ങിയതിന് ശേഷം വിപണിയില്‍ ഉടന്‍ പ്രചരിക്കുമെന്നാണ് കരുതുന്നത്. ഇതിന് മുമ്പ് പ്ലാസ്റ്റിക്ക് പത്ത് രൂപ നോട്ടുകളിറക്കാന്‍ ആര്‍ ബി ഐ തീരുമാനിച്ചിരുന്നു.
കള്ളപ്പണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ എട്ടിനാണ് ഉയര്‍ന്ന മൂല്യത്തിലുള്ള 1000, 500 നോട്ടുകള്‍ അസാധുവാക്കപ്പെട്ടത്.

Latest