Connect with us

Uae

അബുദാബിയില്‍ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു

Published

|

Last Updated

അബുദാബി: അബുദാബിയില്‍ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു. തൃശൂര്‍ ജില്ലയിലെ ചാലക്കുടി ആളൂരിലെ ജെയിംസിന്റെയും ശൈലയുടെയും മകള്‍ സ്മൃതി ജെയിംസ് (25) ആണ് മരിച്ചത്. അബുദാബി ബസ് സ്റ്റാന്റിന് സമീപത്ത് റോഡ് മുറിച്ച് കടക്കവെ വാഹനം ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബുദാബി മുറൂര്‍ റോഡിലെ അല്‍ഫലാഹ് പ്ലാസക്ക് സമീപമുളള ഗ്ലോബല്‍ വിംഗ്‌സ് റെന്റ് എ കാറിലെ എച്ച് ആര്‍ മാനേജരാണ് സ്മൃതി. രണ്ട് വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്നു.

പിതാവ് ജെയിംസ് മുസഫയിലെ സ്വകാര്യ കമ്പനിയിലും അമ്മ ശൈല അബുദാബി എല്‍ എല്‍ എച്ച് ആശുപത്രിയില്‍ നഴ്‌സായും ജോലി ചെയ്യുന്നു. അബുദാബി ഹംദാന്‍ സ്ട്രീറ്റ് ഡു ഓഫീസിന് സമീപം വര്‍ഷങ്ങളായി മാതാപിതാക്കളോടൊപ്പമാണ് സ്മൃതി താമസിച്ച് വരുന്നത്. ഒരു മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. മൃതദേഹം ഇന്ന് രാത്രി നാട്ടില്‍ കൊണ്ട് പോവും. അഖില ഏക സഹോദരിയാണ്. ബന്ധുക്കളും, കമ്പനി അധികൃതരും നടപടി ക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ്.