റിയാദില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരവാദി കൊല്ലപ്പെട്ടു

Posted on: March 8, 2017 8:50 pm | Last updated: March 8, 2017 at 8:36 pm

ദമ്മാം: റിയാദില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഐ.എസ് തീവ്രവാദി കൊല്ലപ്പെടുകയും ഒരാളെ പികികൂടിയതായും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സുരക്ഷാ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റിയാദിലെ അല്‍റയ്യാന്‍ ഡിസ്ട്രിക്റ്റിലെ ഒരു അപ്പാര്‍ട്‌മെന്റിലാണ് സുരക്ഷാ സേന ഒരാളെ പിടികൂടിയത്. ഭീകരന്‍ ആയുധം കാണിച്ചു ഭീഷണിപ്പെടുത്തുകയും രക്ഷപ്പടാന്‍ ശ്രമിക്കുന്നതിനിടയില്‍ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് ദാഇശ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ആയുധങ്ങള്‍ കണ്ടെടുക്കുകയും,സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരിയാണെന്നും സഊദി ആഭ്യന്തര മന്ത്രാലയ വക്താവ്‌മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു

.