Connect with us

Gulf

'ഹാക്കേഴ്‌സിന്റെ ശല്യം അതിജയിക്കണം'

Published

|

Last Updated

ദുബൈയില്‍ സാമ്പത്തിക മന്ത്രാലയം സംഘടിപ്പിച്ച സമ്മേളനത്തില്‍ ലുലു ഗ്രൂപ്പ് റീജ്യണല്‍
ഡയറക്ടര്‍ അബൂബക്കര്‍ സംസാരിക്കുന്നു

ദുബൈ: സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹാക്കേഴ്‌സിന്റെ ശല്യത്തില്‍ നിന്ന് അതിനൂതനമായ സാങ്കേതികവിദ്യ കൊണ്ട് ഓരോരുത്തരും അവരവരുടെ ബിസിനസ് വെബ്‌സൈറ്റും മറ്റും കൂടുതല്‍ ഭദ്രമാക്കണമെന്ന് ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ അബൂബക്കര്‍ പറഞ്ഞു. യു എ ഇയിലെ സൈബര്‍ സെക്യൂരിറ്റി വളരെ മികച്ചതാണെങ്കിലും ഹാക്കേഴ്‌സിന്റെ ശല്യം ഉണ്ടാകില്ല എന്നു പറയാന്‍ കഴിയുകയില്ലെന്നും അബൂബക്കര്‍ പറഞ്ഞു.

സാമ്പത്തിക മന്ത്രാലയം സംഘടിപ്പിച്ച “ഓണ്‍ലൈന്‍ ഷോപ്പിംഗ് എത്രമാത്രം ഭദ്രമാണ്” എന്ന വിഷയത്തെ കുറിച്ച് ദുബൈയില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എളിയ നിലയില്‍ ആരംഭിച്ച ലുലു ഓണ്‍ലൈന്‍ ബിസിനസ് ഇന്നിപ്പോള്‍ സൈബര്‍ സെക്യൂരിറ്റി കൂടുതല്‍ മെച്ചപ്പെടുത്തിയത് മൂലം ഉപയോക്താക്കളുടെ വിശ്വാസമാര്‍ജിച്ചു വളരെ നല്ലരീതിയില്‍ മുന്നേറുകയാണ്. ലോകത്തെ ചില്ലറ വില്‍പനയുടെ ഏഴു ശതമാനം മാത്രമേ ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ സംഭാവനയായിട്ടുള്ളൂ.

ബേങ്കിംഗ് രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന പല സ്ഥാപനങ്ങളും സുരക്ഷാ സംവിധാനങ്ങള്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി സെക്യൂരിറ്റി പാസ്‌വേര്‍ഡ് മാറ്റി ഫോട്ടോകളിലെ മുഖം തിരിച്ചറിയുന്ന വിദ്യയും വോയിസ് റെക്ഗ്‌നീഷന്‍ സേവനം ഉള്‍പെടെ ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ഇത് ഉപയോക്താക്കളെ സംബന്ധിച്ചടത്തോളം ആശ്വാസകരമായ കാര്യമാണ്. ഡിജിറ്റല്‍ യുഗത്തിലേക്കുള്ള ഒരു വലിയ മാറ്റത്തിലാണ് ലോകം. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിച്ചു ഓണ്‍ലൈന്‍ ഷോപ്പിംഗ് എങ്ങനെ ഫലപ്രദമായി നടത്താമെന്ന അവബോധം സാധാരണ ഉപയോക്താക്കള്‍ക്ക് കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.