മലയാളിക്ക് 12 കോടി രൂപ സമ്മാനം

Posted on: March 7, 2017 7:45 pm | Last updated: March 7, 2017 at 7:38 pm

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 12 കോടി രൂപ സമ്മാനം. ശ്രീരാജ് കൃഷ്ണന്‍ എന്ന 33 കാരനാണ് 70 ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്. ഒന്‍പതു വര്‍ഷമായി യു എ ഇയില്‍ ഷിപ്പിംഗ് കോ-ഓര്‍ഡിനേറ്ററായി ജോലിചെയ്യുകയാണ് ശ്രീരാജ്. ശ്രീരാജ് സ്ഥിരമായി ലോട്ടറി വാങ്ങാറുണ്ടായിരുന്നു. ഇതു വരെ ഭാഗ്യം തുണച്ചിരുന്നില്ല. ഇത് തന്റെ അവസാന ശ്രമമാണെന്ന് മനസിലുറപ്പിച്ചിരുന്നതായി ശ്രീരാജ് പറഞ്ഞു.

ലോട്ടറി തുക ആദ്യം നീക്കിവെക്കുന്നത് നാട്ടിലെ ഭവനനിര്‍മ്മാണ വായ്പ അടച്ചു തീര്‍ക്കാനായിരിക്കുമെന്ന് ശ്രീരാജ് അറിയിച്ചു. ഭീമമായ തുക ലഭിച്ചെങ്കിലും യു എ ഇയിലെ ജോലി ഉപേക്ഷിക്കാന്‍ ശ്രീരാജ് തയ്യാറല്ല. തനിക്കു ഭാഗ്യം നേടിത്തന്ന രാജ്യം വിട്ടുപോകണ്ട എന്നാണ് ശ്രീരാജിന്റെ തീരുമാനം.